കയ്യടി നേടി കളക്ടർ അനുപമ; അർദ്ധരാത്രിയിൽ പാലിയേക്കര ടോളിലെ ഗതാഗത കുരുക്ക് ഒഴുവാക്കിയ അനുപമ..!!

54

എറണാകുളം തൃശൂർ പാലക്കാട് ഹൈവേയിൽ ഏറ്റവും വലിയ ടോൾ ആണ് പാലിയേക്കര ടോൾ. മണിക്കൂർ നീണ്ട വാഹന കുരുക്കിൽ ജനങ്ങൾ വലയുകയായിരുന്നു പൊതു ജനങ്ങൾ അർധരാത്രി. ശബരിമല ഭക്തരും അന്യ സംസ്ഥാന വാഹനങ്ങളും അടക്കം അഞ്ഞൂറിലെ വാഹനങ്ങൾ ആയിരുന്നു ടോളിൽ കുരുക്കിൽ കിടന്നിരുന്നത്. തൃശ്ശൂർ കലക്ടരായ അനുപമയുടെ സംയോജിതമായ ഇടപെടൽ ആണ് വലിയ വാഹന കുരുക്ക് ഒഴുവക്കാൻ കാരണം ആയത്.

വ്യാഴാഴ്ച രാത്രിയിൽ തിരുവനന്തപുരത്ത് നിന്നും ഉദ്യോഗസ്ഥരുടെ മീറ്റിങ് കഴിഞ്ഞു മടങ്ങവേ ആണ് കലക്‌ടർ അടക്കം ബ്ലോക്കിൽ കുരുങ്ങിയത്, അര മണിക്കൂറോളം ബ്ലോക്കിൽ കുടുങ്ങി ടോളിന് മുന്നിൽ എത്തിയപ്പോൾ ആണ് അനുപമ, ജനങ്ങൾ എത്രത്തോളം വലയുന്നു എന്നു നേരിട്ട് അറിഞ്ഞത്, സംഭവത്തെ പ്രാധാന്യം മനസ്സിലാക്കിയ അനുപമ അധികൃതരെയും പോലീസിനെയും തത്സമയം വിളിച്ചു വരുത്തുകയായിരുന്നു.

അനുപമയുടെ ശാസനയെ തുടർന്ന് പോലീസ് ടോൾ തുറന്ന് വാഹനങ്ങൾ കടത്തി വിടുകയായിരുന്നു, കൂടാതെ ഗതാഗത കുരുക്ക് തീർന്നത് വരെ കലക്ടർ അനുപമ അവിടെത്തന്നെ നിൽക്കുകയായിരുന്നു.

ടോളുകളിൽ അഞ്ച് വാഹനങ്ങളിൽ കൂടുതൽ ഒരേ സമയം നിൽക്കുക ആന്നെങ്കിൽ ടോൾ തുറന്ന് വാഹനങ്ങൾ കടത്തി വിടണം എന്നാണ് നിയമം, എന്നാൽ കേരളത്തിൽ ഏറ്റവും കൂടുതൽ തുക ടോൾ വാങ്ങുന്ന ടോൾ പ്ലാസയിൽ ഒന്നാണ് പാലിയേക്കര ടോൾ, നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇവിടെ ടോൾ പിരിവ് നടത്തുന്നത്.