ശബരിമലയിൽ കയറാൻ ശ്രമിച്ച അധ്യാപിക ബിന്ദുവിന് നേരെ കുട്ടികളുടെ ശരണം വിളി പ്രതിഷേധം..!!

100

ഏത് പ്രായക്കാർക്കും സബരിമലയിൽ കയാറാം എന്ന സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല കയറാൻ എത്തിയ ബിന്ദുവിന് ശബരിമല കയറാൻ കഴിഞ്ഞതുമില്ല, തുടർന്നുള്ള ദുരിതങ്ങൾക്ക് അറുതിയുമില്ല.

ശബരിമല പ്രശ്നത്തിന് ശേഷം എത്തിയ ബിന്ദുവിനെ ജോലി ചെയ്തിരുന്ന കോഴിക്കോട് ചേവായൂര്‍ സ്‌കൂളിലും താമസിച്ചിരുന്ന വാടക വീട്ടിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍നിന്ന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയത്.

എന്നാല്‍ ഇവിടെ എത്തിയ ബിന്ദുവിനെ കുട്ടികള്‍ ശരണം വിളികളോടെയാണ് വരവേറ്റത്. ഈ വിഷയത്തെ തുടർന്ന് ബിന്ദു പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു, പരാതി കിട്ടിയ പ്രിൻസിപ്പൽ കുട്ടികൾക്ക് എതിരെ അച്ചടക്ക നടപടി എടുക്കുകയും തുടർന്ന് കുട്ടികൾക്ക് വിളിച്ചു താക്കീത് നൽകുകയും ചെയ്തു. എന്നാൽ അതിന് ശേഷവും കുട്ടികൾ വീണ്ടും ബിന്ദു ക്ലാസ്സിൽ എത്തിയപ്പോൾ ശരണം വിളി നടത്തി. ഇപ്പോൾ വീണ്ടും പ്രിൻസിപ്പലിന് പരാതി നല്കിയിട്ടിക്കുകയാണ് ബിന്ദു.

You might also like