അഞ്ചാം വയസിൽ ഞാനും ആക്രമിക്കപ്പെട്ടു; പാർവതി വെളിപ്പെടുത്തുന്നു..!!

22

മികച്ച അഭിനയത്രിയും അതോടൊപ്പം വിവാദങ്ങളുടെ തൊഴിയുമാണ് മലയാളത്തിന്റെ പ്രിയ നടി പാർവതി. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും ചർച്ച ആകുന്ന വിഷയം മീ റ്റു കാമ്പയിൻ ആണ്.

തന്റെ നിലാപടുകൾ മുഖങ്ങൾ നോക്കാതെ വെളിപ്പെടുത്തുകയും കൊച്ചിയിൽ ആക്രമിക്കപ്പെട്ട മലയാളി നടിക്ക് വേണ്ടി മികച്ച പ്രതികരണങ്ങൾ നടത്തുകയും പോരാട്ടം നടത്തുകയും ചെയ്ത നടിയാണ് പാർവതി.

കുട്ടിയായിരിക്കുമ്പോള്‍ താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തുവെന്നും, താന്‍ ആക്രമണത്തെ അതിജീവിച്ച ഒരാളാണെന്ന് സ്വയം ബോധ്യപ്പെടുത്തുക എന്നത് ഇന്നും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും നടി പാര്‍വ്വതി. മുംബൈ ചലച്ചിത്രമേളയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.

‘വളരെ ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് എനിക്കത് സംഭവിച്ചത്. 17 വര്‍ഷമെടുത്തു അതൊരു ആക്രമണമായിരുന്നുവെന്ന് തിരിച്ചറിയാന്‍. എനിക്കന്ന് മൂന്നോ നാലോ വയസേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചോദിച്ചു വാങ്ങിയതല്ല അത്. പക്ഷെ ഞാന്‍ ആക്രമിക്കപ്പെട്ടു. പിന്നീട് അതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ വീണ്ടുമൊരു 12 വര്‍ഷം കൂടി സമയമെടുത്തു,’ പാര്‍വ്വതി പറഞ്ഞു.

കൂടെ ഒട്ടേറെ പ്രമുഖമായ വെളിപ്പെടുത്തലുകൾ നടത്തി പാർവതി, കഴിഞ്ഞ 4വർഷമായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടും വിവാദമായ വെളിപ്പെടുത്തലുകൾ മൂലം സിനിമയിലുള്ള അവസരങ്ങൾ കുറഞ്ഞു എന്നും നടി പറയുന്നു.