നാളെ ഡ്രാമ റിലീസ്; കൂടെ നിക്കില്ലേ എന്ന് ചോദിച്ചു മോഹൻലാൽ..!!

36

നീരാളിക്ക് ശേഷം മോഹൻലാൽ നായകനായി ഈ വർഷം റിലീസിന് എത്തുന്ന ചിത്രമാണ് രഞ്ജിത് മോഹൻലാൽ കോമ്പിനേഷൻ ലോഹം എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ഡ്രാമ.

ചിത്രത്തിന്റെ റിലീസ് ആയ രണ്ട് ടീസറുകളും മോഹൻലാൽ പാടിയ ഗാനവും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു.

വർണ്ണ ചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസും ലിലിപാഡ് മോഷൻ പിക്ചേഴ്‌സ് എന്നിവരുടെ ബാനറിൽ എം കെ നാസറും മഹാ സുബേറും ചേർന്ന് നിർമിക്കുന്ന ചിത്രം ആക്ഷേപ ഹാസ്യത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം കൂടിയാണ്.

വർണ്ണ ചിത്ര ഗുഡ്‌ലൈൻസ് 250 ഓളം തീയറ്ററുകളിൽ ആണ് നാളെ ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ന് മോഹൻലാൽ ഫേസ്ബുക്ക് ലൈവിൽ വന്നാണ് തന്റെ ഏറെകാലത്തിന് ശേഷമുള്ള നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രത്തിന് ഒപ്പം നിൽക്കണം എന്നു പ്രേക്ഷകരോട് പറഞ്ഞത്..

മോഹൻലാലിന് ഒപ്പം ആശ ശരത്, കനിഹ,സുരേഷ് കൃഷ്ണാ, ടിനി ടോം, ദിലീഷ് പോത്തൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അഴകപ്പൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.