സ്റ്റൈലിഷായ ആക്ഷൻ രംഗങ്ങളുള്ള റോഡ് മൂവി; മോഹൻലാൽ ഭദ്രൻ ചിത്രം വരുന്നു..!!

40

ആരാധകരും മലയാളി പ്രേക്ഷകരും സിനിമ ഉള്ള കാലം വരെയും ഓർക്കുന്ന ഇഷ്ടപ്പെടുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും സ്ഫടികം ഉണ്ടായിരിക്കും. സ്ഫടികം എന്ന സൂപ്പർ ഡ്യൂപ്പർ ചിത്രം നമുക്ക് സമ്മാനിച്ച ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. മോഹൻലാൽ – ഭദ്രൻ കൂട്ടുകെട്ടിൽ ചിത്രം എത്തുന്നു.

ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ ഭദ്രൻ;

സിനിമകളിലൂടെ ഞാന്‍ മനസ്സിലാക്കിയ മോഹന്‍ലാല്‍ കഠിനാദ്ധ്വാനിയാണ്. സ്റ്റണ്ട് രംഗങ്ങളിലൊക്കെ ഒരു ഡെയര്‍ഡെവിളായി മോഹന്‍ലാല്‍ കത്തിക്കയറും. അറിയാത്തതൊക്കെ വളരെ ബുദ്ധിമുട്ടിയാണെങ്കിലും പഠിച്ചെടുക്കും. ശാസ്ത്രീയമായി ഡാന്‍സ് പഠിക്കാത്തയാളാണ് അദ്ദേഹം പക്ഷേ കൃത്യമായ താളബോധത്തില്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട് നമ്മള്‍ അതിശയിച്ചു പോകും,

ഉടയോൻ എന്ന ചിത്രത്തിന് ശേഷം നിരവധി കഥകൾ ആലോചിച്ചു എങ്കിലും ചിത്രത്തിന്റെ കഥയുടെ അവതരണത്തിൽ മുന്നോട്ട് പോകാൻ കഴിയാതെ വന്നത് മൂലം ഉപേക്ഷിച്ചു, വീണ്ടും ഞങ്ങൾ ഒന്നിക്കാൻ പോകുകയാണ്. സ്റ്റണ്ടിനും പ്രണയത്തിനും സെന്റിമെന്റിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു മുഴുനീള റോഡ് മൂവിയാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്, കേരള കൗമുദി മൂവീസുമായുള്ള അഭിമുഖത്തില്‍ ഭദ്രന്‍ പറയുന്നു.

You might also like