കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘ക’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു

11

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ കേരളത്തിൽ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പിരീഡ് ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്.

നയനി സരിക, തൻവി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. നടനും എഴുത്തുകാരനുമായ കിരൺ 2019 – ൽ രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

You might also like