ജീവിച്ചിരിക്കുന്ന എസ് ജാനകിക്ക് അനുശോചനം നൽകി എസ് എഫ് ഐ; ഖേത പ്രകടനം ആവശ്യമില്ല എന്നും നേതൃത്വം..!!

61

ജീവിച്ചിരിക്കുന്ന ആളുകൾക്ക് അനുശോചനവും ആദരാഞ്ജലികളും വർത്തകൾക്ക് വേണ്ടി കൊല്ലുന്നതും ഒക്കെ ഇപ്പോൾ സർവ്വ സാധാനമായ വിഷയങ്ങൾ ആണ്. പ്രശസ്ത ചലച്ചിത്ര നടന്മാർ ആയ സലിം കുമാറും മമ്മൂക്കോയയും ഒക്കെ ഇപ്പോൾ തന്നെ ജീവിച്ചിരുന്നിട്ടും നിരവധി തവണ മരിച്ചു കഴിഞ്ഞു സോഷ്യൽ മീഡിയയിലൂടെ.

എന്നാൽ, കഴിഞ്ഞ വർഷം മരിച്ചവർക്ക് അനുശോചനം നൽകിയ സമയത്താണ് ജീവിച്ചിരിക്കുന്ന എസ് ജാനാകിക്കും അനുശോചനം നൽകിയത്. നിലമ്പൂർ ഏരിയ കമ്മറ്റിയുടെ യോഗത്തിൽ ആണ് സംഭവം.

എന്നാൽ, അനുശോചനം രേഖപ്പെടുത്തിയതിന് ശേഷം അതേ വേദിയിൽ തന്നെ, ഏരിയ കമ്മറ്റി സെക്രട്ടറി പ്രസംഗം നടത്തിയപ്പോൾ, തെറ്റ് തിരുത്തുകയും എസ് ജാനകി ജീവിച്ചിരിക്കുന്നു അറിയിക്കുകയും ചെയ്‌തത്. തുടർന്നു വാർത്ത സോഷ്യൽ മാധ്യമങ്ങളിൽ ചർച്ച ആയതോടെ ജില്ലാ കമ്മറ്റി വിശദീകരണം തേടിയത്.

ഗുരുതര വീഴ്ച്ചയാണ് എസ് എഫ് ഐ നടത്തിയത് എന്നും അതിൽ മാപ്പ് പറയണം എന്ന് കെഎസ്‌യു ആവശ്യപ്പെട്ടു എങ്കിലും വേദിയിൽ തന്നെ തെറ്റ് തിരുത്തിയതോടെ മാപ്പ് പറയണ്ട ആവശ്യം ഇല്ല എന്നാണ് എസ് എഫ് ഐ പറയുന്നത്.

You might also like