ഇടുക്കിയിൽ രണ്ട് കുട്ടികളുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടി; തുടർന്ന് ആത്മഹത്യ ചെയ്‌തു..!!

44

ഇടുക്കി അഞ്ചുരുളിയിൽ കമിതാക്കളുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി, കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് കുട്ടികളുടെ അമ്മയും 28 വയസ്സുകാരിയുമായ സൗമ്യേയെ കാണാൻ ഇല്ല എന്നു സൗമ്യയുടെ ഭർത്താവ് രാജേഷ് പോലീസിൽ പരാതി നൽകിയത്.

തുടർന്ന് കാഞ്ചിയാര്‍ അഞ്ചുരുളിയില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടാതെ ഓട്ടോ ഡ്രൈവർ ആയ കാമുകന്റെ ഓട്ടോയിൽ മൃതദേഹം കണ്ടെത്തിയതിന് അടുത്ത് നിന്നും പോലീസ് തീരിച്ചറിഞ്ഞിട്ടുണ്ട്.

പാമ്പാടുംപാറ ആശാന്‍പടി പുളിവള്ളില്‍ മനേഷ് മോഹനന്‍ (30), ബന്ധു പാമ്പാടുംപാറ നെല്ലിപ്പാറഭാഗം കൊല്ലംപറമ്പില്‍ രാജേഷിന്റെ ഭാര്യ സൗമ്യ രാജേഷ് (28) എന്നിവരെയാണ് മരിച്ചത്. മരിച്ച മനേഷ് അവിവാഹിതൻ ആണ്.

നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ആണ് സൗമ്യയുടെ ഭർത്താവ് രാജേഷ് പരാതി നൽകിയത്, അഞ്ചുരുളിയിൽ എത്തിയ വിദേശ വിനോദ സഞ്ചാരികൾ ആണ് മൃതദേഹം കണ്ടതും പോലീസിനെ വിവരം അറിയിച്ചതും, തുടർന്ന് ബന്ധുക്കൾ എത്തി ഇരുവരെയും തിരിച്ചറിയുകയായിരുന്നു.

You might also like