ബ്രെക്ക് പൊട്ടി; ഓടുന്ന ബസിൽ നിന്നും ചാടി സാഹസികമായി ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും..!!

126

ആനവണ്ടിയും ആനവണ്ടിയിലെ ജീവനക്കാരും എന്നും നാടിന്റെ കണ്ണിൽ ഉണ്ണികൾ ആണ്, ആ വാർത്തകളിലേക്ക് ദേ ഇപ്പോൾ ഒരു വാർത്ത കൂടി, കട്ടപ്പന ഡിപ്പോയിലെ കെഎസ്ആർടിസി ബസിനാണ് ഓട്ടത്തിന് ഇടയിൽ ബ്രെക്ക് നഷ്ടമായത്, ആലപ്പുഴ മധുര ദേശീയപാതയില്‍ കള്ളിപ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ 7.35 നായിരുന്നു സംഭവം. അപ്രതീക്ഷിതമായി ബ്രെക്ക് നഷ്ടമായി പാഞ്ഞ ബസ്, ഡ്രൈവർ ഹാൻഡ് ബ്രെക്ക് വലിച്ചു എങ്കിൽ കൂടിയും നിന്നില്ല.

തുടർന്ന്, ബസിൽ നിന്നും ഡ്രൈവറും കണ്ടക്ടരും ചാടി വാഹനത്തിന് അടിയിൽ കല്ലിട്ട് വണ്ടി നിർത്തുകയായിരുന്നു. ഡ്രൈവര്‍ സോണി ജോസിന്റെയും കണ്ടക്ടര്‍ സജി ജേക്കബിന്റെയും അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

കുതിരക്കത്തിലെ വളവ് തിരിയുമ്പോൾ ആണ് 75 യാത്രക്കാർ ഉണ്ടായിരുന്ന വാഹനത്തിന്റെ ബ്രെക്ക് നഷ്ടമായത്. തുടർന്ന് വേഗം കുറക്കാൻ ശ്രമിച്ച ഡ്രൈവർ സോണി, ഹാൻഡ് ബ്രെക്ക് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത കുറച്ച് യാത്രക്കാരെ കണ്ടക്ടർ ഇരു ഡോറുകളും തുറന്ന് വെളിയിൽ ഇരിക്കുകയായിരുന്നു. തുടർന്നാണ് ബസിൽ നിന്നും ചാടി, കല്ലും മരക്കഷ്ണങ്ങളും കുറുകെ ഇട്ട് വാഹനം പൂർണ്ണമായും നിർത്തിയത്. എന്തായാലും ഇരുവരെയും ധൈര്യം കൈവിടാതെയുള്ള സംയോജിത ഇടപെടൽ മൂലം 75 ജീവനുകൾ ആണ് യാതൊരു പരുക്കും ഇല്ലാതെ രക്ഷപ്പെട്ടത്.