മാതാപിതാക്കൾ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചു; മുലപ്പാൽ നൽകി പൊലീസ് ഉദ്യോഗസ്ഥ..!!

54

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിക്കുന്നത് നമ്മുടെ നാട്ടിൽ ആദ്യ സംഭവം ഒന്നും അല്ല, ഒരു ദിവസം മാത്രം പ്രായമുള്ള പെണ്കുട്ടിയെ ആണ് ബാംഗ്ലൂർ ജീവിവികെ കോളേജിന് സമീപത്തുള്ള റോഡിൽ നിന്നും കണ്ടെത്തിയത്. തണുത്ത് വിറച്ച് കിടന്നിരുന്ന കുട്ടിയെ ദേഹമാസകലം ഉറുമ്പ് അറിച്ചിരുന്നു.

കുട്ടിയെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിശപ്പ് സഹിക്കാതെ കുട്ടി കരയുകയായിരുന്നു, തുടർന്നാണ് ഡോക്ടറോട് അനുവാദം ചോദിച്ച് പോലീസ് ഉദ്യോഗസ്ഥയായ സംഗീത എം ഹലിമാനി കുട്ടിക്ക് തന്റെ മുലപ്പാൽ നൽകുക ആയിരുന്നു. പെണ്കുട്ടിയെ കണ്ടപ്പോൾ തന്റെ പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുഖമാണ് മനസിൽ തെളിഞ്ഞതെന്ന് സംഗീത പറയുന്നു.

2.7 കിലോ ഭാരമുള്ള കുട്ടി, തണുപ്പെറ്റ് ഹൈപ്പോതെർമിയ എന്ന അവസ്ഥ വന്നെങ്കിലും മുലപ്പാൽ ലഭിച്ചതോടെ ശരീരം ചൂടാകുകയും ആരോഗ്യ നിലയിലേക്ക് എത്തുകയുമായിരിന്നു.

You might also like