പിറവത്ത് റിപ്പർ മോഡൽ കൊലപാതകം; രണ്ട് പേർ പോലീസ് പിടിയിൽ..!!

53

ഇന്നലെ രാത്രിയാണ് പിറവത്തെ ഞെട്ടിയിച്ച റിപ്പർ കൊലപാതകം നടന്നത്, ആരക്കുന്നം ഇടക്കട്ടുവയൽ പാർപ്പാക്കോട് സ്വദേശിയായ എഴുപത് കാരനായ നാരായണൻ കുട്ടിയാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയിൽ മദ്യപിച്ച് എത്തിയ രണ്ടുപേരുമായി നാരായണൻ കുട്ടിക്ക് വാക്ക് തർക്കം ഉണ്ടായിരുന്നു, ഇന്ന് പുലർച്ചെയാണ് നാരായണൻ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇഷ്ടികക്ക് തലക്ക് അടിയേറ്റാണ് നാരായണൻ കുട്ടി മരിച്ചത് എന്നു പ്രാഥമിക നിഗമനം. പെൻഷൻ കിട്ടിയ തുകയുമായി ആണ് നാരായണൻ കുട്ടി പിറവത്ത് എത്തിയത് എന്നാണ് സമീപ വാസികൾ പറയുന്നത്.