മരണമാസ്സ് ലുക്കിൽ മമ്മൂക്ക; മധുരരാജയുടെ പുതിയ പോസ്റ്റർ വൈറൽ..!!

37

വൈശാഖ് ഉദയ കൃഷ്ണ പീറ്റർ ഹെയ്ൻ ഗോപി സുന്ദർ ഈ കൊമ്പിനേഷനിൽ പുലിമുരുകന് ശേഷം എത്തുന്ന ചിത്രമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മധുരാജാ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം, മമ്മൂട്ടി പൃഥ്വിരാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

അപരിചിതൻ എന്ന ചിത്രത്തിന് ശേഷം പീറ്റർ ഹെയ്ൻ മമ്മൂട്ടി ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ചെയ്യുന്നു എന്ന പ്രത്യേകതയും മധുരരാജക്ക് ഉണ്ട്. മാസ്സ് ആക്ഷൻ ആയി ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം റിലീസിന് എത്തും.

ചിത്രത്തിന് വേണ്ടി ആരാധകർ ഒരുക്കിയ പാതി സിംഹവും പാതി മമ്മൂട്ടിയും ആയി നിൽക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നടൻ സിദ്ദിക്ക് തന്റെ ഒഫീഷ്യൽ പേജ് വഴി പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.

#MadhuraRaja ?

Posted by Sidhique on Monday, 17 December 2018