കോൺഗ്രസിന്റെ ദേശീയപാത ഉപരോധം; ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകർത്തു; കൊച്ചിയിലാണ് സംഭവം..!!

73

കൊച്ചി ദേശിയ പാതയിൽ നടന്ന കോൺഗ്രസിന്റെ റോഡ് ഉപരോധത്തിൽ സംഘർഷം. അരമണിക്കൂറിൽ കൂടുതൽ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊണ്ടായിരുന്നു കോൺഗ്രസ് ഉപരോധം നടത്തിയത്.

ഇന്ധന വില വർദ്ധനവിനെ തുടർന്ന് ആയിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. അരമണിക്കൂർ ആണ് ഇടപ്പള്ളിയിൽ നിന്നും വൈറ്റില വരെയുള്ള റോഡിന്റെ ഇടതു വശം തടഞ്ഞു നിർത്തി പ്രതിഷേധം നടത്തിയത്.

ഇതിൽ ക്ഷുഭിതനായ ജോജു റോഡിൽ ഇറങ്ങുകയും സമരക്കാരുമായി വാക്കുതർക്കം നടത്തുകയും ആണ് ചെയ്തത്. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് ആണ് ഉപരോധം ഉദഘാടനം ചെയ്തത്.

വഴി തടയിൽ സമരത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച ജോജുവിന് നേരെ തിരിയുകയായിരുന്നു പിന്നീട് കോൺഗ്രസ്സ് പ്രവർത്തകർ.

തുടർന്ന് ജോജുവിന്റെ വാഹനം തടയുകയും വാഹനത്തിന്റെ പിൻഭാഗത്തെ ചില്ലുകൾ കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു. ഒടുവിൽ പോലീസ് എത്തിയാണ് പ്രതിഷേധക്കാരുടെ ഇടയിൽ നിന്നും ജോജുവിനെ രക്ഷിച്ചത്.