പെരിയ ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരന്റെ വീട് അടിച്ചു തകർത്തു..!!

26

കാസർകോട്; പെരിയ ഇരട്ട കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള പീതാംബരന്റെ വീട് ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. കൂടാതെ, വീടിന് മുന്നിൽ ഉള്ള കൃഷിയിടത്തിലെ വാഴയും മറ്റ് കൃഷിയിനങ്ങളും വെട്ടി നശിപ്പിക്കുകയും ചെയ്‌തു.

വീടിന്റെ ഒരു ഇഞ്ച് സ്ഥലം പോലും ബാക്കി വെക്കാതെ ആയിരുന്നു ആക്രമണം, വീട്ടിലെ ഗൃഹോപകരണങ്ങൾ മുഴുവനും തകർത്തു. പീതാംബരന്റെ മുറ്റത്ത് നിർത്തിയിരുന്ന കാർ അടിച്ചു തകർത്തു.

കൂടാതെ, സിപിഎം പാർട്ടി ഓഫീസുകൾ, കൊടിമരങ്ങൾ, തുടങ്ങി വ്യാപരസ്ഥാപനങ്ങൾ വരെ തകർത്തിട്ടുണ്ട്. പീതാംബരന്റെ കുടുംബത്തെ തറവാട്ടിലേക്ക് മാറ്റി. അവിടെ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

You might also like