കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ശബരിമലയിലെ ആചാരങ്ങൾക്കൊപ്പം ആണ്, ഞാനും അവർക്കൊപ്പമാണ്; ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ..!!

40

ശബരിമലയിൽ സ്ത്രീ പ്രവേശന വിധിയിൽ തന്റെ നിലപാട് വ്യക്തമാക്കി മോഹൻലാൽ നായകനായി എത്തുന്ന ഒടിയൻ എന്ന ചിത്രം സംവിധാനം ചെയ്യൂന്ന നവാഗതനായ ശ്രീകുമാർ മേനോൻ. തികഞ്ഞ ഈശ്വര വിശ്വാസി ആണ് താൻ എന്നും, കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ശബരിമലയിൽ പോകരുത് എന്നാണ് ആഗ്രഹിക്കുന്നത് എന്നും ആ ഭൂരിപക്ഷത്തിന് ഒപ്പമാണ് താൻ എന്നും ശ്രീകുമാർ മേനോൻ പറയുന്നു.

കേരളാകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആണ് നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീകുമാർ മേനോൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

28 പ്രാവശ്യം മല ചവിട്ടിയിട്ടുള്ള ആളാണ് ഞാന്‍. സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല, ശബരിമലയില്‍ ഭക്തര്‍ പോകുന്നത്. അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ട്. അങ്ങനെ നിലനിന്നുവരുന്ന ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളത്’? . 10 സ്ത്രീകള്‍ ശബരിമലയില്‍ പോകണം എന്ന് പറയുമ്പോള്‍ വേണ്ട എന്ന അഭിപ്രായക്കാരാണ് ബാക്കി ബഹുഭൂരിപക്ഷവും ഞാന്‍ അവര്‍ക്കൊപ്പമാണ് – ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.