ആൺകുഞ്ഞു പിറന്നില്ല; പെണ്കുഞ്ഞിനെ പിതാവ് ഭിത്തിയിൽ അടിച്ചു കൊന്നു..!!

24

ഒരു കുട്ടി പിറക്കാൻ അമ്പലങ്ങളും പള്ളികളും കയറി ഇറങ്ങുന്ന നമ്മുടെ നാട്ടിൽ ആണ്കുട്ടി പിറന്നില്ല എന്ന കാരണത്താൽ ജന്മം നൽകിയ 20 ദിവസം മാത്രം പ്രായമുള്ള പെണ്കുട്ടിയെ പിതാവ് ഭിത്തിയിൽ അടിച്ചു കൊന്നു. നേപ്പാൾ സ്വദേശിയായ ഗോകുലിനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവിന് 24 വയസ്സ് മാത്രമാണ് പ്രായം. ബംഗളുരുവിലെ ബനസ്വേഡിയിൽ ആണ് സംഭവം.

ബംഗളൂരുവിൽ നീന്തൽ കുളം വൃത്തിയാക്കുന്ന ജോലിയുള്ള ഗോകുൽ ഒരു വർഷം മുന്നേയാണ് ബുംലെയെ വിവാഹം കഴിച്ചത്. പെണ്കുട്ടി പിറന്നതിന് ശേഷം നിരന്തരം കുട്ടിയുടെ പേരിൽ വീട്ടിൽ വഴക്കുണ്ടാറുണ്ടായിരുന്ന യുവാവ്, കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു എത്തിയ ശേഷം ഭാര്യയുമായി വഴക്ക് ഉണ്ടാക്കുകയും കുട്ടിയെ ഭിത്തിയിൽ അടിക്കുകയും ചെയ്തു. കുട്ടി മരിച്ചു എന്നറിഞ്ഞപ്പോൾ ഭാര്യയെ മുറിൽ പൂട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

ബുംലയുള്ള വലിയ നിലവിളി കെട്ടാണ് ആളുകൾ ഓടി കൂടുകയും വാതിൽ തകർന്നു യുവതിയെ പുറത്ത് എത്തിക്കുകയും ചെയ്തു. കുട്ടിയുടെ മരണം സ്ഥിരീകരിച്ച പോലീസ്, ഗോകുലിനെ അറസ്റ് ചെയ്തു.

You might also like