ഫോൺ വിളി ഉറക്കം മുടക്കി, സഹോദരിയെ കൊന്നു..!!

96

സഹോദരിയുടെ ഫോൺ വിളിയിൽ ഉറക്കം നഷ്ടപെട്ട സഹോദരൻ സഹോദരിയെ കഴുത്ത് ഞെരിച്ചു കൊന്നു. മുംബൈയിൽ ആണ് സംഭവം, സഹോദരന് പതിനാറ് വയസ്സും, സഹോദരിക്കു പത്തൊമ്പത് വയസ്സുമാണ് പ്രായം.

ഫോൺ വിളിയിൽ അടിമയായ സഹോദരി രാപകൽ ഇല്ലാതെ ഫോൺ വിളി നടത്തിയിരുന്നത്. പലപ്പോഴും സഹോദരൻ ഉപദേശം നൽകുകയും തുടർന്ന് വഴക്കിൽ കലാശിക്കുകയും ആണ് ചെയ്യുന്നത് എന്ന് അയൽവാസികൾ പറയുന്നു.

കഴുത്ത് ഞെരിച്ചു കൊന്നതിന് ശേഷം മൃതദേഹം മറവ് ചെയ്യാൻ സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തിരുന്നു പ്രതി.

അച്ഛനും അമ്മയും കൂലി പണിക്കാർ ആണ്. ഫോൺ വിളി മൂലം തുടർച്ചയായി ഉറക്കം നഷ്ടപ്പെട്ടതിൽ സാഹികെട്ടാണ് കൊല നടത്തിയത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു.