മുഖ്യമന്ത്രി ചികിത്സക്ക് അമേരിക്കയിൽ, ചിലവ് സർക്കാർ വഹിക്കും..!!

132

മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയി. ഭാര്യ കമലാ വിജയനും മുഖ്യന് ഒപ്പമുണ്ട്. ജൂലൈയിൽ പിണറായി വിജയൻ പതിമൂന്ന് ദിവസം അമേരിക്കയിൽ ചിലവിട്ടിരിന്നു. മാര്ച്ച് മാസം ചെന്നൈ അപ്പോളോ ആശുപത്രിയിൽ പതിവ് ചെക്ക് നടത്തിയ മുഖ്യമന്ത്രി, ഇപ്പോൾ പരിശോധനകൾ നടത്തുന്നത് അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കിൽ ആണ് അദ്ദേഹം പരിശോധനക്ക് വിധേയനാകുന്നത്.

വിവിധ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ചികിത്സാ ഗവേഷണ സ്ഥാപനമാണ് മയോക്‌ളിനിക്. മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചു.