ഭാഷ ഏതായാലും ദിലീപിന് മാത്രമേ അത് കഴിയൂ..!!

48

മലയാളത്തിന്റെ എക്കാലത്തെയും മികച്ച കോമഡി താരങ്ങളെ എടുത്താൽ നായക വേഷങ്ങൾ കൂടി കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരേ ഒരു മലയാളം നടൻ ദിലീപ് ആണ്. തമാശ ചിത്രങ്ങളിലൂടെ മലയാളികളുടെ ജനപ്രിയ നായകനായ നടനാണ് ദിലീപ്.

മിമിക്രി താരമായത്തിന് ശേഷം മലയാള സിനിമയിൽ എത്തിയവരിൽ മുൻ നിരയിലുള്ള ദിലീപ് ഊമയായി അഭിനയിച്ച് മലയാളികളെ ചിരിപ്പിച്ച നടനാണ് ദിലീപ്. വർഷങ്ങൾ ഒട്ടേറെ കഴിഞ്ഞിട്ടും ജനപ്രിയ ചിത്രങ്ങളിൽ മുൻ നിരയിൽ ഉള്ള പഞ്ചാബി ഹൗസ്, ദിലീപ് മൂകനായി എത്തുന്ന ചിത്രത്തിൽ ഒട്ടേറെ ശബ്ദങ്ങൾ ചെയ്യുന്നത്. അതിൽ ഇന്നും ഹിറ്റ് ആയ ഒരു ഡയലോഗ് ആയിരുന്നു ജബ ജബ എന്നുള്ളത്.

പഞ്ചാബി ഹൗസ് ഹിന്ദിയിലേക്ക് എത്തിയപ്പോൾ നായകനായത് ഷാഹിദ് കപൂർ, എന്നാൽ ഷാഹിദിന് വേണ്ടി ശബ്ദം നൽകിയത് ദിലീപ് ആയിരുന്നു. മൂകനായ നായകന് വേണ്ടിയുള്ള വ്യത്യസ്തമായ ശബ്ദങ്ങളാണ് ദിലീപ് നൽകിയത്.

ദിലീപിനെ കുറിച്ച് ഡബ്ബ് ചെയ്യിക്കാൻ ഉള്ള കാരണം സംവിധായകൻ റാഫി വ്യക്തമാക്കിയത് ഇങ്ങനെ ആണ്.

” ഭാഷ ഏതായാലും ആ ശബ്ദ വ്യതിയാനങ്ങൾ ചെയ്യാൻ ദിലീപിന് മാത്രമേ കഴിയൂ” എന്നായിരുന്നു.

You might also like