മോഹൻലാലിനെയും ദിലീപിനെയും പ്രണവിനെയും കളിയാക്കിയ പോസ്റ്റ് യുവതി റിമൂവ് ചെയ്തു..!!

78

മലയാളത്തിന്റെ പ്രിയ നടൻ മോഹന്ലാലിനെയും അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാലിനെയും അപമാനിച്ചും കളിയാക്കിയും ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷമായി.

പദ്മഭൂഷൻ നേടിയ മോഹൻലാൽ, സ്വന്തം കാശ് മുടക്കി പ്രണവ് മോഹൻലാൽ നായകനായ പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണാം എന്ന് മിത്ര സിന്ധു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതോടൊപ്പം, മകന് ചെയ്യാൻ കഴിയുന്ന ഒരു ജോലിയും തരപ്പെടുത്തി കൊടുക്കണം എന്നും യുവതി പറയുന്നു.

ടോമിച്ചൻ മുളക്പാടം എന്ന നിര്മാതാവിനെയും യുവതി പോസ്റ്റ് വഴി അധിക്ഷേപിക്കുന്നുണ്ട്, ചുമ്മാ ക്യാഷ് കയ്യിൽ ഉണ്ടേൽ ദുരിതാശ്വാസ നിധിയിൽ ഇടാൻ ആണ് യുവതി പറയുന്നത്.

ജയിലിൽ നൂറ് ദിവസം കിടന്ന പാവം ചേട്ടനോടുള്ള സഹതാപം കൊണ്ടാണ് രാമലീല കണ്ടത് എന്നാണ് യുവതി പറയുന്നത്.

പ്രണവ് മോഹൻലാലിനെയും അരുൺ ഗോപിയെയും എന്തിന് ധർമജൻ ബോള്ഗാട്ടിയെ വരെ യുവതി പോസ്റ്റിലൂടെ കളിയാക്കുന്നതുണ്ട്.

തുടർന്ന് പോസ്റ്റ് വൈറൽ ആയതോടെ വമ്പൻ പ്രതിഷേധം ആണ് യുവതിക്ക് നേരെ ഉണ്ടായത്. തുടർന്ന് ഇപ്പോൾ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്.

യുവതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

മോഹൻലാൽ സ്വന്തം കാശ് മുടക്കി മകന്റെ സിനിമ കാണണം; എന്നിട്ട് അവന് പറ്റിയ ഒരു പണിയും വാങ്ങി നൽകണം; യുവതിയുടെ കുറിപ്പ്..!!