അമ്മയുടെ വാത്സല്യത്തോടെ കുട്ടിക്ക് ഉച്ചയൂണ് നൽകുന്ന അദ്ധ്യാപിക; കയ്യടിച്ച് സോഷ്യൽ മീഡിയ..!!

46

അമ്മയുടെ സ്നേഹ വായ്പുകൾക്ക് കൊതിക്കുന്നവർ ആണ് ഓരോ മക്കളും, മാതാ, പിതാ ഗുരു ദൈവം എന്നാണല്ലോ, മാതാവിനും പിതാവിനും ശേഷം ഗുരു, ഗുരു എന്നത് അറിവ് മാത്രം നൽകുന്നവർ അല്ല. സ്നേഹത്തിന്റെ നിറകുടം കൂടിയാണ്.

വിദ്യാർത്ഥിക്ക് ഉച്ചഭക്ഷണം നൽകുന്ന അധ്യാപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നു.

ആറ്റിങ്ങൽ ശ്രീപാദം ശ്രീ സരസ്വതി വിദ്യാനികേതൻ സ്കൂളിലെ അദ്ധ്യാപികയായ ചെറുവള്ളിമുക്ക്, ശ്രീമാധവത്തിൽ ലിജി.ജി.ആറിന്റെയും ഒന്നാം ക്ലാസ് വിദ്യാർത്ഥി കനിവിന്റെയും ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

അദ്ധ്യാപക വിദ്യാർത്ഥിബന്ധത്തെ കുറിച്ച് ഏറെ വിമർശനങ്ങളുയരുന്ന കാലത്താണ് ഉച്ചയൂണ് കഴിക്കാൻ മടി കാട്ടുന്ന ഒന്നാം ക്ലാസുകാരന് ഈ അധ്യാപിക ചോറ് വാരി നൽകുന്നത്.

സ്കൂളിലെ സംസ്കൃതം അധ്യാപികയായ ഇവരുടെ സ്നേഹപ്രകടനം സഹപ്രവർത്തകർ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു.

ഒപ്പം ലിജി ടീച്ചർക്ക് ഒട്ടേറെപ്പേരുടെ അഭിനന്ദനങ്ങളും

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന അധ്യാപിക; ആറ്റിങ്ങൽ സ്വദേശിയാണ് ഈ മാതൃകാധ്യാപികആറ്റിങ്ങൽ : വിദ്യാർത്ഥിക്ക് ഉച്ചഭക്ഷണം…

Posted by ആറ്റിങ്ങൽ വാർത്ത – Attingal Vartha on Wednesday, 30 January 2019