താലി കെട്ടുന്നതിന് മുന്നേ വാട്‌സ്ആപ്പിൽ വീഡിയോ എത്തി, വിവാഹം മുടങ്ങി; തുടർന്ന് വമ്പൻ ട്വിസ്റ്റുകൾ..!!

83

ഹാസൻ ജില്ലയിലെ ശക്ലേഷ്പൂർ താലൂക്കിലെ കല്യാണ മണ്ഡപത്തിൽ ആണ് കഴിഞ്ഞ ദിവസം സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

വിവാഹ മണ്ഡപത്തിൽ എത്തിയ വരനും കൂട്ടരും താലി കെട്ടുന്നതിന് തൊട്ട് മുമ്പ് കല്യാണം മുടങ്ങുകയായിരുന്നു. വരന്റെ വാട്‌സ്ആപ്പിൽ വന്ന വീഡിയോ കണ്ടാണ് കല്യാണം മുടങ്ങിയത്. വരൻ മണ്ഡപത്തിൽ ഇരിക്കുമ്പോൾ വരന്റെ മൊബൈൽ കൈവശം വെച്ചിരുന്നത് പിതാവാണ്, നിരവധി വിവാഹ ആശംസകൾക്ക് ഇടയിൽ ആണ് വധുവിന്റെ അശ്ളീല വീഡിയോ വരന്റെ ഫോണിലേക്ക് എത്തിയത്.

വീഡിയോ കണ്ട യുവാവിന്റെ പിതാവ് വരനെ കല്യാണം കഴിക്കുന്നതിൽ നിന്നും തടഞ്ഞ് താലിയും വാങ്ങി കല്യാണം കല്യാണ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോകുക ആയിരുന്നു. തുടർന്നാണ് മറ്റൊരു യുവാവ് താലിയും മാലയുമായി കല്യാണ മണ്ഡപത്തിൽ എത്തിയത്, ഈ യുവാവിന് ഒപ്പമുള്ള വീഡിയോ ആണ്, വരന് യുവാവ് നൽകിയത്. താനും കല്യാണപെണ്ണുമായി ഏറെ നാൾ ആയി പ്രണയത്തിൽ ആന്നെനും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നും വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.

യുവാവിനെ കണ്ടു പ്രകോപിതരായ വധുവിന്റെ ബന്ധുക്കൾ യുവാവിനെ തല്ലാൻ ഒരുങ്ങി എങ്കിലും വധു ബന്ധുക്കളെ തടയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വിവാഹം അതേ മണ്ഡപത്തിൽ വെച്ചുതന്നെ നടത്തി കൊടുത്തു.