കടയടപ്പിക്കൽ ഒന്നും ഇവിടെ നടക്കില്ല; സ്ത്രീകൾക്ക് മുന്നിൽ തലകുനിച്ച് ബിജെപി പ്രവർത്തകർ..!!

42

കഴിഞ്ഞ ഡിസംബർ 14ന് ആണ് ബിജെപി ഹർത്താൽ നടത്തിയത്, തുടർന്ന് 15 ദിവസങ്ങൾക്ക് ദേ വീണ്ടും ഹർത്താലുമായി ശബരിമല കർമ്മ സമിതി എത്തി, പൂർണ്ണ പിന്തുണയുമായി ബിജെപിയും, തുടർച്ചയായി ഉള്ള ഹർത്താലിൽ പൊറുതി മുട്ടിയ പൊതുജനങ്ങൾ ഹർത്തലുകൾക്ക് എതിരെ പ്രതികരിച്ചു തുടങ്ങി.

കൊല്ലത്താണ് കട അടപ്പിക്കാൻ എത്തിയ ബിജെപി പ്രവർത്തകർക്ക് എതിരെ സ്ത്രീകൾ രംഗത്ത് എത്തിയത്, കട അടക്കില്ല എന്ന് ശക്തമായി പറഞ്ഞ സ്ത്രീകൾക്ക് പിന്തുണയുമായി നാട്ടുകാർ കൂടി എത്തിയപ്പോൾ പ്രതിഷേധക്കാർ തല താഴ്ത്തി മടങ്ങുകയായിരുന്നു. കട തുറക്കാൻ താൽപ്പര്യം ഉള്ളവർക്ക് തുറക്കാം, ആർക്കും തടുക്കാൻ കഴിയില്ല എന്ന നിലപാട് എന്നാണ് നാട്ടുകാർ എടുത്തതോടെ പ്രവർത്തകർ തോൽവി സമ്മതിച്ചു മടങ്ങുകയായിരുന്നു.

You might also like