അധിക വിരലുകൾ വിവാഹം മുടക്കുമെന്ന ഭയം; നവജാത ശിശുവിന്റെ വിരൽ മുറിച്ച് ചാണകം തേച്ചു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ..!!

63

കൈകളും കാലുകളിലും ആറു വിരലുകലുമായി പിറന്ന പെണ്കുട്ടിക്ക് ദാരുണ അന്ത്യം. മധ്യപ്രദേശിലെ ഗോത്ര​ഗ്രാമമായ സുന്ദര്‍ദേവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മയാണ് വിരലുകൾ മുറിച്ച് ചാണകം തേച്ചത്.

കുട്ടിയ്ക്ക് വിവാഹം നടക്കില്ല എണ്ണയുള്ള അന്ധവിശ്വാസം മൂലമാണ്, വിരലുകൾ മുറിച്ചത് എന്നാണ് അമ്മയായ താരഭായ്‌ പോലീസിൽ മൊഴി നൽകിയത്.

ഈ മാസം 22ന് ആണ് കുട്ടി പിറന്നത്, കുട്ടിക്ക് ആറു വിരലുകൾ കണ്ടതോടെ അമ്മ വിരലുകൾ മുറിച്ചു മാറ്റുകയായായിരുന്നു, എന്നാൽ വിരലുകൾ നഷ്ടമായ കുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടായപ്പോൾ ചാണകം തേക്കുകയായിരുന്നു, എന്നാൽ രക്തം വാർന്ന കുട്ടി മരിക്കുകയായിരുന്നു, മരിച്ച കുഞ്ഞിനെ അമ്മ കുഴിച്ചു മൂടുകയും എന്നാൽ സംഭവം വാർത്ത ആയതോടെ പോലീസ് അന്വേഷണം നടത്തുകയും കുട്ടിയുടെ അമ്മയായ താര ഭായിയെ അറസ്റ് ചെയ്യുകയുമാണ് ഉണ്ടായത്.

You might also like