കുമളിയിൽ 16കാരി വീട്ടിൽ പ്രസവിച്ചു; മകൾ ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിഞ്ഞത് പ്രസവശേഷം..!!

215

കുമളിയിൽ 16 കാരിയായ സ്കൂൾ വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ചു, മകൾ ഗർഭിണിയാണ് എന്നുള്ള വിവരം മാതാപിതാക്കൾ അറിയുന്നത് പെൺകുട്ടി പ്രസവിച്ചതിന് ശേഷമാണ്.

തുടർന്ന് സംഭവം മാതാപിതാക്കൾ പോലീസിൽ അറിയിക്കുകയും പെൺകുട്ടിയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു.

തുടർന്ന് പോലീസ് പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും, പ്രായപൂർത്തിയാകാത്ത തന്റെ സഹപാഠി തന്നെയാണ് തന്നെ ഗർഭിണിയാക്കിയത് എന്നാണ് പെൺകുട്ടി മൊഴിയിൽ പറയുന്നത്.

സംഭവത്തിൽ പോലീസിനൊപ്പം ചൈൽഡ് ലൈൻ പ്രവർത്തകരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹപാഠിയും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. വിദ്യാർത്ഥിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

English Summery — A 16-year-old girl gave birth at home in Kumali; Parents came to know that their daughter was pregnant after giving birth.

You might also like