ആഴ്ചയിൽ മൂന്നുദിവസം ഓരോ ഭാര്യമാർക്കൊപ്പവും കഴിയണം; ഞായറാഴ്ച ഇഷ്ടമുള്ള ഭാര്യക്കൊപ്പം കഴിയാം; രണ്ട് സ്ത്രീകൾ ഒരു പുരുഷനെ വിവാഹം കഴിച്ചപ്പോൾ ഉണ്ടാക്കിയ ഉടമ്പടി ഇങ്ങനെ..!!

81

ഒരു പുരുഷനെ തന്നെ രണ്ട് സ്ത്രീകൾ വിവാഹം കഴിച്ച വാർത്തകൾ കേൾക്കുമ്പോൾ മലയാളികൾക്ക് അതത്ര സുപരിചിതമല്ലാത്ത കാര്യമൊന്നുമല്ല.

എന്നാൽ ഒരു പുരുഷനെ തന്നെ വിവാഹം കഴിച്ച രണ്ട് സ്ത്രീകൾ തന്റെ ഭർത്താവിനൊപ്പം കഴിയാൻ വേണ്ടി മുന്നോട്ടുവച്ച നിബന്ധനകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്.

സംഭവം നടക്കുന്നത് മധ്യപ്രദേശിലാണ്. ഗ്വാളിയാറിലെ ഒരു കുടുംബകോടതിയിലെ അഭിഭാഷകനാണ് ഈ വിവരം പുറത്തുവിട്ടത്. ഗുരുഗ്രാം സ്വദേശിയായ യുവാവ് 2018ലായിരുന്നു ആദ്യ വിവാഹം കഴിക്കുന്നത്.

എഞ്ചിനീയറായ ഇയാൾ ഗ്വാളിയാറിൽ യുവതിയെയാണ് വിവാഹം കഴിച്ചത്. വർഷം ഒരുമിച്ച് ജീവിച്ച ഇരുവർക്കും വില്ലനായി എത്തിയത് കോവിഡ് ആയിരുന്നു. കൊറോണ വന്നതോടെ യുവാവ് ഗുരുഗ്രാമിലും ഭാര്യ ഗ്വാളിയാറിലും പിരിഞ്ഞു താമസിക്കേണ്ടതായി വന്നു.

ഈ കാലയളവിലാണ് ഗുരുഗ്രാമിൽ തന്നെയുള്ള തന്റെ സഹപ്രവർത്തകയായ യുവതിയുമായി ഭർത്താവ് പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയും ചെയ്യുന്നു.

2020 ആയിട്ടും തന്റെ ഭർത്താവ് തന്നെ കൂട്ടിക്കൊണ്ടു പോകാൻ വരാതിരുന്നപ്പോഴാണ് ആദ്യം ഭാര്യക്ക് സംശയം ഉണ്ടായത്. തുടർന്ന് യുവതി ഭർത്താവിന്റെ ഓഫീസിൽ വിളിച്ച് അന്വേഷിക്കുകയും തന്റെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു എന്നും അതിൽ ഒരു കുട്ടിയുണ്ടെന്നുള്ള വിവരവും അറിയുന്നത്.

ഇതോടെ ഭർത്താവിന്റെ ഓഫീസിലേക്ക് എത്തിയ യുവതി രണ്ടാം ഭാര്യയുമായി വലിയ വഴക്കുണ്ടാക്കുകയും തുടർന്ന് കുടുംബ കോടതിയിൽ സമീപിക്കുകയും ആയിരുന്നു. അഭിഭാഷകനായ ഹരീഷ് ദിവാൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

തുടർന്ന് ഭർത്താവിനെ കുടുംബകോടതിയിൽ വിളിച്ച് കൗൺസിലിംഗ് നടത്തിയെങ്കിലും രണ്ടാം ഭാര്യയെ ഒഴിവാക്കാൻ അയാൾ തയ്യാറല്ലായിരുന്നു. തുടർന്ന് രണ്ടു ഭാര്യമാരെയും വിളിച്ച് സംസാരിച്ചെങ്കിലും ഇരുവരും ഭർത്താവിനെ കൈവിടാൻ തയ്യാറല്ല.

തുടർന്ന് ഭർത്താവും രണ്ട് ഭാര്യമാരും തമ്മിൽ ഒരു ധാരണയിൽ എത്തുകയായിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസം വീതം ഓരോ ഭാര്യമാർക്കൊപ്പം കഴിയണമെന്നും ഞായറാഴ്ച ഭർത്താവിന് ഇഷ്ടമുള്ള ഭാര്യക്കൊപ്പം കഴിയാം എന്നുമായിരുന്നു നിബന്ധന.

തുടർന്ന് യുവാവ് ഗുരുഗ്രാമിൽ രണ്ട് ഭാര്യമാർക്കും ഓരോ ഫ്ലാറ്റ് വീതം വാങ്ങി കൊടുക്കുകയും അതുപോലെ തന്നെ ശമ്പളം പകുതി വീതം ഇരു ഭാര്യമാർക്കും നൽകുകയും ചെയ്യാം എന്നുള്ള ധാരണയിലായി.

എന്നാൽ ഇതിന് കൃത്യമായ നിയമ സാധ്യതയില്ല എന്നാണ് അഭിഭാഷകൻ പറയുന്നത്. കാരണം മൂന്നുപേരും അവകാശപ്പെടുന്നത് ഹിന്ദുക്കൾ ആണ് എന്നാണ്. ഹിന്ദു നിയമപ്രകാരം ഒരാൾക്ക് ഒരു ഭാര്യ മാത്രമാണ് പാടുള്ളൂ.

ആദ്യ ഭാര്യയെ ഉപേക്ഷിക്കുന്നത് വരെ രണ്ടാം വിവാഹം കഴിക്കാൻ പാടില്ല എന്നാണ് ഹിന്ദു നിയമപ്രകാരം പറയുന്നത്. എന്നാൽ ഹിന്ദു നിയമത്തിനപ്പുറത്തായി മൂന്നുപേരും ഒന്നിച്ചുണ്ടാക്കിയ കരാർ അനുസരിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് അഭിഭാഷകൻ ഹരീഷ് ദിവാൻ പറയുന്നത്.

You might also like