തൊടുപുഴയിലെ ബ്യൂട്ടിപാർലർ പെൺവാണിഭം; കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; 5 ജില്ലകളിൽ സ്ഥാപനങ്ങൾ, ആളുകളെ കൂട്ടുന്നത് ഡേറ്റിംഗ് ആപ്പുകൾ വഴി..!!

173

കഴിഞ്ഞ ദിവസമായിരുന്നു തൊടുപുഴയിലെ ബ്യൂട്ടിപാർലറിന്റെ മറവിൽ നടന്നിരുന്ന അനാശാസ്യ കേന്ദ്രം പോലീസ് രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തുകയും അഞ്ചു പേരെ പിടികൂടുകയും ചെയ്തത്.

എന്നാൽ ഇപ്പോൾ വരുന്ന വിവരങ്ങൾ അനുസരിച്ച് കോട്ടയം സ്വദേശിയായ സന്തോഷ് ഇതിലെ ചെറിയൊരു കണ്ണി മാത്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം.

സന്തോഷിന്റെ ഉടമസ്ഥതയിലാണ് ലാവ ബ്യൂട്ടിപാർലർ തൊടുപുഴയിൽ പ്രവർത്തിച്ചിരുന്നത്. ബ്യൂട്ടിപാർലർ എന്ന പേരിലായിരുന്നു ഈ കടയ്ക്ക് ലൈസൻസ് എടുത്തിരുന്നെങ്കിൽ കൂടിയും ഇവിടെ മസാജിങ്ങും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും നടന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ടൂരിസത്തിന്റെ മറവിലും അതുപോലെതന്നെ പ്രമുഖ ഡേറ്റിംഗ് ആപ്പുകൾ വഴിയുമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നടന്നുവന്നിരുന്നത്. പാർലറിൽ നിന്നും പിടിച്ചെടുത്ത രേഖകൾ വഴിയും അതുപോലെതന്നെ പിടികൂടിയ അഞ്ചു പേരെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

സംസ്ഥാന ഒട്ടാകെ വ്യാപിച്ചുകിടക്കുന്ന ഒരു പെൺ വാണിഭ സംഘത്തിന്റെ ശൃംഖലയിലെ ഒരു കണ്ണി മാത്രമാണ് ലാവ ബ്യൂട്ടിപാർലർ. തൊടുപുഴയിൽ കൂടാതെ എറണാകുളത്തെ മൂവാറ്റുപുഴയിൽ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ പല പേരുകളിൽ കോഴിക്കോട് നടക്കാവിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ മസാജ് സെന്ററുകൾ എന്ന പേരിൽ ഈ ശൃംഖല പ്രവർത്തിക്കുന്നത്.

ഇതിലെ ഇടപാടുകാരെ കണ്ടെത്തുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും ഡേറ്റിംഗ് ആപ്പുകൾ വഴിയുമാണ്. അതുപോലെതന്നെ ആവശ്യക്കാർക്ക് സ്ത്രീകളെ ടൂറിസം കേന്ദ്രങ്ങളിൽ കൊണ്ടുപോയി കൈമാറുകയും ചെയ്യുന്നുണ്ട്.

മറ്റു സ്ഥാപന ഉടമകളുടെയും വിവരങ്ങൾ പോലീസ് ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു ലാവാ ബ്യൂട്ടിപാർലറിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. തൊഴിലാളികളായ സ്ത്രീകൾ അടക്കം മൂന്നുപേരും കസ്റ്റമേഴ്സ് ആയി എത്തിയ രണ്ടുപേരും ആണ് പിടിയിലായത്.

ലാവയുടെ ഉടമ ടി കെ സന്തോഷ് നിലവിൽ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടുന്നതോടെ ഈ ശൃംഖലയിലെ കൂടുതൽ ആളുകളെ കുരുക്കാൻ കഴിയും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.