ലക്ഷ്മി അങ്ങനെ ഒരു മൊഴി നൽകിയില്ല എന്ന് പോലീസ്; ആരാണ് വാഹനം ഓടിച്ചത് എന്നുള്ളതിന് വ്യക്തമായ മൊഴി രേഖപ്പെടുത്തി..!!

17

തൃശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങവേ ആരാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് എന്നുള്ളതിന് വ്യക്തമായ സാക്ഷി മൊഴി പൊലീസിന് ലഭിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന കെഎസ്ആർടിസി ഡ്രൈവറുടെ രക്ഷാപ്രവർത്തന പോസ്റ്റ് ആണ്. പൊന്നാനി ഡിപ്പോയിൽ ഉള്ള സി അജിയാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. അദ്ദേഹത്തിന്റെ മൊഴി അനുസരിച്ചു വാഹനം ഓടിച്ചത് ബാലഭാസ്കർ തന്നെയാണ്. ഡ്രൈവർ സീറ്റിൽ നിന്നും തന്നെയാണ് ബാലഭാസ്കരിന് പുറത്തെടുത്തത് എന്നാണ് അജിയുടെ മൊഴി.

അതുപോലെ തന്നെ, അർജുൻ ആണ് വാഹനം ഓടിച്ചത് എന്നു മൊഴി നൽകിയത് ലക്ഷ്‌മി അല്ല എന്നും ലക്ഷമിയുടെ സഹോദരൻ ആണെന്നും പോലീസ് പറയുന്നു. ആറ്റിങ്കൽ ഡിവൈഎസ്പി അനിൽ കുമാർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വാഹനം അപകടത്തിൽ ആകുന്ന സമയത്തു താൻ നല്ല ഉറക്കത്തിൽ ആയത് കൊണ്ടാണ് ആരാണ് വാഹനം ഓടിച്ചത് എന്നു തനിക്ക് അറിയില്ല എന്നാണ് ലക്ഷ്മി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. പുതിയ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ അർജുൻ പറഞ്ഞത് സത്യമായ മൊഴി ആന്നെന്നാണ് തെളിയുന്നത്.