കോഴിക്കോട് കപ്പ ബിരിയാണിയിൽ ഇറച്ചി ഇല്ലാത്തതിൽ പേരിൽ ഉണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു; സംഭവം ഇങ്ങനെ..!!

52

കോഴിക്കോട്; ഈ മാസം പത്താം തീയതിയാണ് കോഴിക്കോട് മാവൂർ റോഡിൽ പുതിയ സ്റ്റാന്റിന്റെ സമീപത്തുള്ള ഹോട്ടലിൽ ആണ് സംഘർഷം ഉണ്ടായത്. കണ്ണൂർ ബ്ളാത്തൂർ വലിയ വളപ്പിൽ വീട്ടിൽ ഹനീഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി, കൊട്ടിയൂർ പ്ലാച്ചിമട സ്വദേശി ജോസഫ് എന്നിവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയത്.

മൂവരും മദ്യലഹരിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുകയും കപ്പ ബിരിയാണി ഓർഡർ ചെയ്യുകയും ചെയ്‌തു. എന്നാൽ ഇവർക്ക് ലഭിച്ച ബിരിയാണിയിൽ ഇറച്ചി ഇല്ല എന്നുള്ള പേരിൽ തർക്കം ഉണ്ടായി. തുടർന്ന് ഹോട്ടൽ ഉടമ ബഷീർ ഇവരുമായി സമാധാനപരമായി സംസാരിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

https://www.facebook.com/thengakolamedia/videos/383777839066993/?sfnsn=mo

എന്നാൽ മദ്യ ലഹരിയിൽ ആയിരുന്നു ഹനീഫ് ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് തുപ്പി, തുടർന്ന് മൂവരെയും ഹോട്ടലിൽ നിന്നും പുറത്താക്കി എങ്കിലും, ഹനീഫും കൂട്ടരും ഹോട്ടൽ ഉടമകളെ വെല്ലുവിളിക്കുകയും തുടർന്ന് വീണ്ടും സംഘർഷം ഉണ്ടാകുകയും വഴക്കിനിടയിൽ ഹോട്ടൽ ജീവനക്കാർ ഹനീഫിനെ തള്ളിയപ്പോൾ നിലത്ത് തലയിടിച്ച് വീണ് ഗുരുതര പരിക്കുകൾ ഏൽക്കുകയും തുടർന്ന് ഹനീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും കഴിഞ്ഞ ദിവസം മരിക്കുക ആയിരുന്നു. വഴക്കിന് ഇടയിൽ ഹനീഫിന്റെ സുഹൃത്തുക്കളായ ജോസഫ്, രവി എന്നിവർ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

ഹനീഫിന്റെ മരണവുമായി ബന്ധപ്പെട്ട്, ബഷീർ, അബ്ദുൽ റഷീദ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു, ബാക്കിയുള്ള പ്രതികൾക്കായി ഊർജിത അന്വേഷണത്തിൽ ആണ് പോലീസ്.