ആൾക്കൂട്ടത്തിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയത് പാക് സൈന്യം, തന്നെ നന്നായി പരിചരിക്കുന്നു; പിടിയിലായ പൈലറ്റിന്റെ പുതിയ വീഡിയോ..!!

30

ഇന്ത്യൻ പാക് അതിർത്തിയിൽ പാക് സൈന്യത്തിന്റെ ആക്രമണം തടയുന്നതിന് ഇടയിൽ പാകിസ്ഥാൻ പിടിയിൽ ആയ ഇന്ത്യൻ വൈമാനികൻ അഭിനന്ദിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് പാകിസ്ഥാൻ.

പാക് പത്രം ദി ഡോൺ ആണ് ഇന്ത്യൻ സൈനികന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. നിങ്ങളെ പാക് സൈന്യം നന്നായി പരിചരിച്ചുവെന്ന് കരുതുന്നുവെന്ന പാക് മേജറുടെ ചോദ്യത്തിന് അതെ എന്ന് അഭിനന്ദ് മറുപടി നല്‍കുന്നു. ഓണ്‍ ക്യാമറയില്‍ ഇക്കാര്യം പറയുന്നുവെന്നും ഇന്ത്യയിലേക്ക് തിരിച്ചുപോയാല്‍ പ്രസ്താവന താന്‍ തിരുത്തുകയില്ലെന്നും അഭിനന്ദ് പറയുന്നു.

ആൾ കൂട്ടത്തിൽ നിന്നും തന്നെ രക്ഷിച്ചത് പാക് സൈന്യം ആണെന്നും, തന്നെ രക്ഷിച്ച സൈനികർ എല്ലാവരും നല്ല ആളുകൾ ആണെന്നും ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നാണ് വന്നത് എന്നുള്ള ചോദ്യത്തിന് ദക്ഷിണ ഭാഗത്ത് നിന്നാണ് എന്നും പറത്തിയ വിമാനം ഏതാണ് എന്നുള്ള ചോദ്യത്തിന് താൻ അതിനുള്ള മറുപടി നൽകില്ല എന്നുമാണ് അഭിനന്ദു മറുപടി നൽകിയത്.

You might also like