കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; മരിക്കുമ്പോൾ യുവതിക്ക് 20 കിലോ മാത്രം ഭാരം, അനുഭവിച്ചത് കൊടുംക്രൂരതകൾ..!!

77

സാക്ഷര കേരളത്തിൽ നിന്നും പുറംലോകം അറിയുന്ന വാർത്തകൾ മുഴുവൻ ഞെട്ടിക്കുന്നതാണ്. ആ ഞെട്ടിയ്ക്കുന്ന വാർത്തകൾക്ക് ദിനംപ്രതി എണ്ണം കൂടി വരുകയാണ്.

സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർത്താവും അമ്മായിയമ്മയും ചേർന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ പട്ടിണിക്കിട്ട് കൊന്നുത്.

കൊല്ലം ഓമയൂർ എന്ന സ്ഥലത്താണ് സംഭവം, 26 കാരിയായ തുഷാരയെ ക്രൂരമായി മർദിക്കുകയും തുടർന്ന് പട്ടിണിക്ക് ഇടുകയും ചികിത്സ നിഷേധിക്കുകയും ആണ് ഉണ്ടായത്. ഇക്കഴിഞ്ഞ 21ന് ആണ് തുഷാര ബോധരഹിത ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിയ ഉടനെ തുഷാരക്ക് മരണം സംഭവിക്കുക ആയിരുന്നു.

തുടർന്ന്, മരണത്തിൽ ഡോക്ടർക്ക് സംശയം തോന്നിയതോടെ വിവരം പോലിസിൽ അറിയുക്കുക ആയിരുന്നു.തുടർന്ന്, ഭർത്താവ് ചന്തുലാലിനെ പൊലീസ് കസ്റ്റഡിയെലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

തുഷാരയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നുള്ള ആരോപണത്തിൽ തുഷാരയുടെ ബന്ധുക്കൾ ഉറച്ച് നിന്നതോടെയാണ്, മൃതദേഹം പോസ്റ്റ് മൊർട്ടത്തിന് വിധേയം ആക്കുക ആയിരുന്നു.

പോസ്റ്റുമോർട്ടം റിപോർട്ട് എത്തിയതോടെ ഞെട്ടിയ്ക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്, യുവതിക്ക് ആഹാരം ലഭിച്ചിരിന്നുന്നില്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി, മർദ്ദനമേറ്റിരുന്നു എന്ന് തെളിയിക്കുന്ന മുറിവുകളും, ചതവുകളും കരിഞ്ഞ പാടുകളും യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. ഇതോടെ പോലീസ് വിശദമായ അന്വേഷണം നടത്തിയത്.

ബോധരഹിതയായി തുഷാര ആശുപത്രിയിൽ എത്തിയപ്പോൾ 20 കിലോ മാത്രം ആയിരുന്നു ഭാരം, വെള്ളത്തിൽ കുതിർത്ത അരിയും പഞ്ചസാര വെള്ളവും മാത്രമാണ് ഇവർ തുഷാരക്ക് ഭക്ഷണമായി നൽകിയിരുന്നത്. 2013ലാണ് തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം നടക്കുന്നത്. 20 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമയി നൽകാം എന്ന് ഉറപ്പിലായിരുന്നു വിവാഹം. 20 പവൻ സ്വർണം വിവാഹ സമയത്ത് തന്നെ നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം അയപ്പോഴേക്കും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ചന്തുലാലും അമ്മ ഗീതാലാലും പീഡനം ആരംഭിച്ചിരുന്നു.സ്വന്തം വീട്ടിലേക്ക് പോകാനോ, ഫോൺ ചെയ്യാനോ ഇരുവരും യുവതിയെ അനുവദിച്ചിരുന്നില്ല.

ഒരിക്കൽ ബന്ധുക്കൾ തുഷാരയെ കാണാൻ വീട്ടിലെത്തിയതിന് ഭർത്താവും അമ്മായിയമ്മയും ചേർന്ന് തുഷാരയെ മർദ്ദിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. വെള്ളത്തിൽ കുതിർത്ത അരിയും പഞ്ചസാര വെള്ളവും മാത്രമാണ് ഇവർ തുഷാരക്ക് ഭക്ഷണമായി നൽകിയിരുന്നത്. ആഹാരവും ചികിത്സയും നിഷേധിച്ചതാണ് മരണ കാരണം എന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ഭർത്താവ് ചന്തുലാലിനെയും ആമ്മ ഗീതാലാലിനെയ്യും പൊലീസ് അറസ്റ്റ് ചെയ്തു.

You might also like