ബാംഗ്ലൂർ ബോക്സോഫീസിനെ വിറപ്പിച്ച് മോഹൻലാൽ; ലൂസിഫറിന് റെക്കോർഡ് കുതിപ്പ്..!!

58

ദൈവത്തെ കൊന്ന് ദൈവത്തിന്റെ സ്വന്തം നാടായ നാട്ടിൽ രക്ഷകനായി അവതരിപ്പിച്ച ലൂസിഫർ ബോക്സോഫീസ് കുതിപ്പ് തുടർന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.

ജിസിസിയിൽ അടക്കം ഇതുവരെ ഉള്ള മലയാള സിനിമയുടെ റെക്കോർഡ് മുഴുവൻ തകർത്തെറിഞ്ഞപ്പോൾ, മലയാള സിനിമയുടെ ബോക്സോഫീസ് ചരിത്ര താളുകളിൽ പുതിയ റെകോർഡുകളുടെ പുതിയ കവിത രചിക്കുകയാണ് ലൂസിഫർ ടീം.

ബാംഗ്ലൂരിൽ ഇതുവരെ ഏത് ഭാഷയിൽ ഉള്ള ചിത്രം നേടുന്നതിനെക്കാൾ കൂടുതൽ കളക്ഷൻ നേടിയിരിക്കുകയാണ് ലൂസിഫർ. ഹൈ ഗ്രോസിങ് മൂവി എന്ന് ബുക്ക് മൈ ഷോയിൽ തന്നെ എഴുതിയതാണ് ലൂസിഫറിന് വേണ്ടി.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്രോയി, ഇന്ദ്രജിത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

You might also like