സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും കൈവശം വെക്കുന്നത് തെറ്റല്ല, പ്രചരിപ്പിച്ചാൽ കുടുങ്ങും; ഹൈക്കോടതി..!!

30

ഇന്നത്തെ കാലത്ത് സാമൂഹിക മാധ്യമങ്ങളും അതിന് ഒപ്പം സ്മാർട്ട് ഫോണുകളും തുടർന്നുള്ള ഉപകരണങ്ങളും സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്.

2008ൽ കൊല്ലത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പോലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെയും യുവാവിന്റെയും ഡിജിറ്റൽ കാമറയിൽ നിന്നും അവരുടെ തന്നെ നഗ്‌ന വീഡിയോകൾ, ചിത്രങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു.

ഇതിന്റെ പേരിൽ കേസ് എടുക്കുകയും യുവാവിനെ ഒന്നാം പ്രതി ആകുകയും യുവതിയെ രണ്ടാം പ്രതി ആക്കുകയും ചെയ്തിരുന്നു. എന്നാൽ, ചിത്രങ്ങൾ എടുക്കുക മാത്രമാണ് ചെയ്തത് എന്നും പ്രചരിപ്പിച്ചില്ല എന്നുള്ള കാരണം കൊണ്ട് കേസ് റദ്ദാക്കുക ആയിരുന്നു.

ഇതിന്റെ അടിസ്ഥാനിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് കോടതി സുപ്രധാനമായ വിധി പറഞ്ഞത്, സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിൽ തെറ്റില്ല എന്നും എന്നാൽ പ്രചരിപ്പിക്കുന്നത് കുറ്റം ആണെന്നും കോടതി പറയുന്നു.

You might also like