കൊലക്കേസ് പ്രതികൾ പോയാലും കെ. സുരേന്ദ്രൻ ശബരിമലയിൽ പോകണ്ടന്ന് ഹൈക്കോടതി..!!

64

ബിജെപി നേതാവ് കെ സുരേന്ദ്രൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി, മകര വിളക്കിനോട് അനുബന്ധിച്ച് ശബരിമല ദർശനം നടത്താനും പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാനും അനുവാദം നൽകണം എന്നാവശ്യപ്പെട്ടണ് സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

സുരേന്ദ്രൻ എന്തിനാണ് ഇപ്പോൾ ശബരിമലയിൽ പോകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു, ചോദ്യത്തിന് സുരേന്ദ്രന്റെ അഭിഭാഷകൻ നല്കിയ മറുപടി, കൊലക്കേസ് പ്രതികൾ വരെ ശബരിമല ദർശനത്തിന് പോകുന്നുണ്ടല്ലോ എന്നാണ്, എന്നാൽ ഹൈക്കോടതി ഇതിന് നൽകിയ മറുപടി, അവർ പൊയ്ക്കോട്ടെ, സുരേന്ദ്രൻ പോകണ്ട എന്നായിരുന്നു, കൂടാതെ കെ സുരേന്ദ്രൻ ദർശനം ക്രമസമാധാനത്തിന് ഭീഷണി ഉണ്ടാകും എന്നും കോടതി പരാമർശം നടത്തി.

ജാമ്യ വ്യവസ്ഥയിൽ യാതൊരു വിധ ഇളവും നൽകാൻ കഴിയില്ല എന്നും ഹൈക്കോടതി ഹർജി തള്ളുന്നതിനൊപ്പം പറഞ്ഞു.

You might also like