ഭർത്താവും അമ്മയും എന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ചു; കനക ദുർഗ്ഗ, എന്നാൽ ആരോപണം തെറ്റാണ് എന്ന് നാട്ടുകാർ..!!

92

ഈ കഴിഞ്ഞ ജനുവരി 2ന് ആണ് സുപ്രീംകോടതി വിധി അനുസരിച്ച് കനക ദുർഗ്ഗയും ബിന്ദുവും ശബരിമലയിൽ ദർശനം നടത്തിയത്. മഫ്തി പോലീസ് അകമ്പടിയോടെ ഇരുമുടിക്കെട്ട് ഇല്ലാത്ത സ്റ്റാഫ് ഗേറ്റ് വഴിയാണ് ദർശനം നടത്തിയത്.

എന്നാൽ, ദർശനം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ കനക ദുർഗ്ഗയുടെ പെരിന്തൽമണ്ണയിലെ ഭർതൃ ഗൃഹ പ്രവേശനം അത്ര സുഖകരം ആയിരുന്നില്ല.

കൂടാതെ വീട്ടിൽ എത്തിയ കനക ദുർഗ്ഗയും ഭർതൃ മാതാവും തമ്മിൽ വാക്ക് തർക്കത്തെ തുടർന്ന് അമ്മായിയമ്മ കനക ദുർഗ്ഗയെ പട്ടിക വെച്ച് അടിച്ചു എന്നും, കനക ദുർഗ്ഗാ അമ്മായിയമ്മയെ തിരിച്ചു ഉപദ്രവിച്ചതും എന്ന് വാർത്ത ആയിരുന്നു.

തുടർന്ന്, ചികിൽസ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ കനക ദുർഗ്ഗയെ വീട്ടിൽ കയറ്റാൻ ഭർത്താവും ഭർതൃ മാതാവും വിസമ്മതിച്ചിരുന്നു. തുടർന്ന്, ഗ്രാമ കോടതിയിൽ ഹർജി നൽകി വീട്ടിൽ കയറാൻ ഉള്ള അനുമതി കനക ദുർഗ്ഗാ വാങ്ങുകയായിരുന്നു.

ഇതെല്ലാം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭർത്താവും മാതാവും മക്കളും അടങ്ങുന്ന കുടുംബം വീട്ടിൽ നിന്നും ഇറങ്ങി. നിറഞ്ഞ സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തിയ കനക ദുർഗ്ഗാ പുതിയ ആരോപണം ആയി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

പല വീട്ടുസാധാനങ്ങളും കാണാൻ ഇല്ലാതെ വന്നപ്പോൾ അന്വേഷണത്തിൽ ആണ് തന്റെ സ്വർണ്ണവും പണവും മോഷണം പോയത് കനക ദുർഗ്ഗാ അറിയുന്നത്. ഭർത്താവും ഭർതൃ മാതാവും ഇതെല്ലാം കൊണ്ടുപോയി എന്നാണ് കനക ദുർഗ്ഗയുടെ ആരോപണം.

പതിമുവ്വായിരം രൂപയും, ഒരു വളയും ഒരു ജോഡി കമ്മലും ആണ് മോഷണം പോയത്. എന്നാൽ ഈ മോഷണം നടന്ന വിവരം ഇതുവരെ കേസായി കനക ദുർഗ്ഗാ രെജിസ്റ്റർ ചെയ്‌തട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

കേസ് കൊടുക്കാതെ കനക ദുർഗ്ഗാ നടത്തുന്ന ആരോപണം വെറും കള്ളത്തരം മാത്രം ആണെന്നാണ് നാട്ടുകാരുടെ പക്ഷം. പരാതി നൽകാത്തതിൽ ദുരൂഹത ഉണ്ട് എന്നും നാട്ടുകാർ പറയുന്നു.

ഭർത്താവും വീട്ടുകാരും പ്രശ്നം ഉണ്ടാക്കും എന്ന് കരുതി ഇരുന്ന കനക ദുർഗ്ഗാ, അത് ഉണ്ടാവാത്തത് കൊണ്ടാണ് പുതിയ ആരോപണം നടത്തുന്നത് എന്നും പോലീസ് അന്വേഷണം നടത്തിയാൽ സത്യം പുറത്ത് വരും എന്നുള്ളത് കൊണ്ടുമാണ് കേസ് നൽകാത്തത് എന്നും നാട്ടുകാർ ആരോപിക്കുന്നു.