പാക് ഭീകരരെക്ക് എതിരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളി ഉദ്യോഗസ്ഥൻ..!!

19

ബാലക്കോട്ടിൽ ഇന്ത്യൻ വ്യോമസേന ഇന്നലെ നടത്തിയ ആക്രമണത്തിൽ, ജെയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരർ, ഭീകരർക്ക് പരിശീലനം നൽകുന്നവർ, ആയുധ ശേഖരം എന്നിവയാണ് ഇന്ത്യൻ സേന തകർത്തെറിഞ്ഞത്.

ഫെബ്രുവരി14ന് ഇന്ത്യക്ക് മുഴുവൻ വേദന നൽകുന്ന ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ നെഞ്ചു പിളർക്കുന്ന രീതിയിൽ ഇന്നലെ ഫെബ്രുവരി 26ന് രാവിലെ 3.30 മുതൽ 21 മിനിറ്റ് നീണ്ടു നിൽക്കുന്ന ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളി ഉദ്യോഗസ്ഥനാണ്.

ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴിയില്‍ കുടുംബാംഗമായ എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ (എയര്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ്) നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്.

ഇന്ത്യൻ സൈന്യത്തിന് മേൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് എതിരെ ഏത് രീതിയിൽ വേണമെങ്കിലും ആക്രമണം നടത്താൻ കേന്ദ്രസർക്കാർ അനുമതി ലഭിച്ചതോടെ പഴുതുകൾ ഇല്ലാത്ത പ്ലാൻ തയ്യാറാക്കി സൂഷ്മമായ ആക്രമണം നടത്തുക ആയിരുന്നു ഇന്ത്യൻ വ്യോമസേന.

കണ്ണൂര്‍ കാടാച്ചിറ സ്വദേശി എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്ബ്യാര്‍ നേതൃത്വം നല്‍കുന്ന കിഴക്കന്‍ കമാന്‍ഡിനാണ് ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലദേശ് എന്നിവയുമായുള്ള 6300 കിലോമീറ്റര്‍ അതിര്‍ത്തിയുടെ വ്യോമസുരക്ഷാ ചുമതല.

You might also like