തിരക്കേറിയ എറണാകുളം സൗത്തിനെ ഭീതിയിലാഴ്ത്തി തീപിടിത്തം; വലിയ ഗതാഗത കുരുക്ക്..!!

24

എറണാകുളം നഗരത്തില്‍ സൗത്ത് റയില്‍വേ സ്റ്റേഷന് സമീപത്തെ പാരഗണ്‍ ചെരുപ്പ് ഗോഡൗണില്‍ പടര്‍ന്നു പിടിച്ച തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. സമീപ പ്രദേശത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനാണ് രക്ഷാ പ്രവര്‍ത്തകകര്‍ കിണഞ്ഞു ശ്രമിക്കുന്നത്.

റബർ ഉൽപ്പന്നങ്ങൾ ആണ് കൂടുതലും ഗോഡൗണിന്റെ അകത്ത് ഉള്ളത് കൊണ്ട് തീയുടെ ആളിക്കത്തൽ കൂടി വരുകയാണ്. 18 ഫയർ ഫോഴ്സ് യൂണിറ്റുകൾ ആണ് ഒരേ സമയം രക്ഷാപ്രവർത്തനം നടത്തുന്നത്.

വലിയ ഗോളത്തിൽ ഉള്ള പുകയാണ് അന്തരീക്ഷത്തിൽ എത്തിയിരിക്കുകയാണ്. കൂടാതെ എം ജി റോഡിൽ അടക്കം വലിയ ഗതാഗത കുരുക്കാണ് ഇപ്പോഴും അനുഭവപെടുന്നത്.