പറഞ്ഞിട്ട് കാര്യമില്ല എനിക്ക് പറ്റിയ അളിയനും അനിയത്തിയും; ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കുന്ന വരനും വധുവും, വിവാഹ ഫോട്ടോസ് വൈറൽ ആകുന്നു..!!

183

കല്യാണം ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എങ്കിൽ കൂടിയും വിവാഹശേഷമുള്ള കല്യാണ ഫോട്ടോഷൂട്ട്, കൂട്ടുകാർ കൊടുക്കുന്ന രസകരവും ചില സമയത്ത് അതിരു കടക്കുന്നതുമായ സംഭവങ്ങളും എല്ലാം നമ്മൾ ദിനംപ്രതി കാണുന്നതാണ്.

എന്നാൽ, കല്യാണം കഴിഞ്ഞു, കല്യാണ വേഷത്തിൽ വരനും വധുവും ഷാപ്പിലേക്ക്, ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത് വധുവിന്റെ സഹോദരനും.

എനിക്ക് പറ്റിയ അളിയനും അനിയത്തിയും ആണെന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നും സഹോദരൻ പോസ്റ്റിൽ കുറിച്ചത്. പോസ്റ്റിന് താഴെ ട്രോളുകളുമായി നിരവധി സുഹൃത്തുക്കൾ എത്തി.

ഷാപ്പിൽ വധുവിനെ നോക്കി ഇരിക്കുന്ന ഭർത്താവും, ഭർത്താവ് എത്തുമ്പോൾ കള്ള് കുടിക്കുന്ന ഭാര്യയും ഒക്കെയാണ് ഫോട്ടോയിൽ.