എന്നെ പീഡിപ്പിച്ചവരെ തൂക്കിലേറ്റണം; കുറിപ്പെഴുതി പെണ്കുട്ടി ആത്മഹത്യ ചെയ്തു..!!

26

നാഗ്പൂർ; വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സുഹൃത്തുക്കൾ ക്രൂരമായി ബലാൽസംഗം ചെയ്ത 22 വയസുള്ള പെണ്കുട്ടി ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം ജീവനൊടുക്കി. മാര്ച്ച് 10നാണ് പെണ്കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാൽ, ഫെബ്രുവരി15ന് മൊറാഡിലേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് സുഹൃത്ത് പെണ്കുട്ടിയെ വിളിച്ചു വരുത്തുകയും തുടർന്ന് നിർബന്ധിച്ചു മദ്യം കുടിപ്പിക്കുകയും സുഹൃത്തും കൂട്ടുകാരും ചേർന്ന് കുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷം റോഡിൽ ഉപേക്ഷിക്കുക ആയിരുന്നു.

സംഭവത്തെ തുടർന്ന് യുവതി പോലിസിൽ പരാതി നൽകുകയും പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു, എന്നാൽ പിന്നീട് തന്റെ ബലാൽസംഗത്തിന് കാരണക്കാർ ആയവരെ തൂക്കിൽ ഏറ്റണം എന്ന് കുറിപ്പ് എഴുതി കുട്ടി റൂമിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.