ഡ്യൂക്ക് വീണ്ടും ഒരു ജീവൻ പൊലിഞ്ഞു; മകന്റെ പിറന്നാൾ ദിനത്തിൽ അച്ഛന് ദാരുണാന്ത്യം..!!

87

ഇന്നലെ ആയിരുന്നു കുളത്തൂർ സ്വദേശി അനുവിന്റെ ഏക മകന്റെ ജന്മദിനം, ജന്മദിനാഘോഷത്തിന് എത്തിയ സുഹൃത്തിന് ഒപ്പം പെട്രോൾ അടിക്കാൻ പമ്പിൽ പോയി മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി പത്തരയോടെയാണ് കഴക്കൂട്ടം ഹൈവേ ജങ്ഷനിൽ ഗുരു പ്രിയ ജൂവലറിക്ക് സമീപമാണ് അപകടം. അനുവിന്റെ ഏക മകൻ അദർവ്വിന്റെ ജന്മദിന ആഘോഷങ്ങൾക്ക് ശേഷമാണ് സംഭവം.

ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ട് തലയിടിച്ച് താഴെ വീണ ഇരുവരേയും അപ്പോൾ തന്നെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അനുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

സുഹൃത് സജി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ആണ്, ജയലക്ഷ്മിയാണ് അനുവിന്റെ ഭാര്യ, ഇലക്സ്ട്രീഷൻ ആണ് അനു.