ധനുഷ് ചിത്രം ലഭിച്ചു, മഞ്ജു പിന്മാറി; ജോജുവിന് നായിക നൈല ഉഷ..!!

46

ജോസഫ് എന്ന കൊച്ചു ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം ജോജു നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയത് വലിയ വാർത്ത ആയിരുന്നു.

തുടർന്ന് ആ വേഷത്തിലേക്ക് മമ്ത മോഹൻദാസ് എത്തും എന്നും വാർത്തകൾ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ നായികയായി എത്തുന്ന നൈല ഉഷയാണ്.

ഒരു വലിയ ഇടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം, പൊറിഞ്ചു മറിയം ജോസ് എന്നാണ് പേരിട്ട് ഇരിക്കുന്നത്.

മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ ചിത്രത്തിൽ ആണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ, വാടാ ചെന്നൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ ധനുഷ് എന്നിവർ ഒന്നിക്കുന്ന ചിത്രം അസുരനിൽ കൂടിയാണ് മഞ്ജു വാര്യർ ആദ്യമായി തമിഴ് എത്തുന്നത്. ഈ ചിത്രം ലഭിച്ചതോടെയാണ് മഞ്ജുവിന്റെ പിന്മാറ്റം എന്ന സംസാരം ഉണ്ടായത്.

അജയ് ഡേവിഡ് കാച്ചപ്പളളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. തൃശ്ശൂരാണ് ജോഷി ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ജോജുവിന് ഒപ്പം ചെമ്പൻ വിനോദ് ഒരു പ്രധാന വേഷം ചെയ്യുന്നു. അടുത്ത മാസം ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.