അച്ഛനും അമ്മയും തമ്മിലടിച്ചു, സങ്കടം സഹിക്കാതെ മകൻ ആത്മഹത്യ ചെയ്തു; മകന്റെ മരണംകണ്ട അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി, സംഭവം കണ്ണൂരിൽ..!!

94

കണ്ണൂർ തലശേരിയിൽ ആണ് നാടിയേയും നാട്ടുകാരെയും നടുക്കിയ സംഭവം ഉണ്ടായത്. അച്ഛനും അമ്മയും തമ്മിൽ വഴക്ക് ഉണ്ടായതിൽ മനം നൊന്താണ് തലശേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെയും ബിന്ദുവിന്റെയും മകൻ അഭിൻ രാജ് വീട്ടിൽ തൂങ്ങി മരിച്ചത്.

രവിയും ബിന്ദുവും തമ്മിൽ ശക്തമായ വഴക്ക് ഉണ്ടാകുകയും ഇരുവർക്കും വഴക്കിൽ പരിക്കേൽക്കുകയും ചെയ്‌തു. തുടർന്ന് ആശുപത്രിയിൽ ഇരുവരും ചികിത്സ നേടുകയും, വഴക്ക് ഉണ്ടായ ദിവസം മുതൽ രവി വീട്ടിൽ എത്തിയിരുന്നില്ല. മാനസിക സംഘർഷം സഹിക്കാതെയാണ് അഭിൻ ആത്മഹത്യ ചെയ്‌തത്.

അഭിന്റെ മരണ ശേഷം നാട്ടുകാരും ബന്ധുക്കളും ചേർന്ന് രവിയുടെയും ബിന്ദുവിന്റെയും വഴക്ക് ഒത്തുതീർപ്പ് ആക്കി എങ്കിലും തങ്ങളുടെ വഴക്കിൽ മകൻ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ ബിന്ദു, അഭിൻ മരിച്ച് അഞ്ചാം ദിവസം ബിന്ദു ആത്മഹത്യ ചെയ്യുക ആയിരുന്നു.

ഉറങ്ങി കിടന്ന ബിന്ദുവിനെ കാണാതെ ആയ അന്വേഷണത്തിൽ ആണ്. പുലർച്ചെ 2.45നു വീടിന് 150 മീറ്റർ അകലെ സമീപവാസിയുടെ കിണറ്റിൽ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

You might also like