അമ്മയുടെ ക്രൂരമായി മർദനമേറ്റ മൂന്ന് വയസ്സുകാരൻ മരിച്ചു; ക്രൂരതയ്ക്ക് മറ്റൊരു ഇര കൂടി..!!

60

ആലുവ; ആലുവയിൽ മൂന്ന് വയസുള്ള കുരുന്നിനെ ക്രൂരമായി മർദിച്ചത് അമ്മ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. അച്ഛനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ആണ് ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത് വന്നത്.

ക്രൂര പീഡനത്തിന് ഇരയായ കുട്ടി ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. കൊച്ചിയിൽ ഒരു സ്വകര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കുട്ടിയെ ശസ്ത്രക്രിയ നടത്തി എങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

കേരളത്തിനെ മുഴുവൻ ഞെട്ടിച്ച ഏഴ് വയസുകാരന്റെ ക്രൂമായി അമ്മയുടെ സുഹൃത്ത് തലക്ക് അടിച്ചു കൊന്ന സംഭവത്തിന് ശേഷം കേരള ജനത മറ്റൊരു ക്രൂരത കൂടി കേട്ട് ഞെട്ടിയിരിക്കുകയാണ്.

ആലുവയിൽ അമ്മയുടെ മർദനം ഏറ്റ കുട്ടി, ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ ആയിരുന്നു. കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലക്ക് അടിച്ച് പരിക്കേല്പിക്കുകയും ആയിരുന്നു. മർദനത്തിൽ പരിക്കേറ്റ കുട്ടിയുടെ ആശുപത്രി ചികിത്സ മുഴുവൻ കേരള സർക്കാർ ആണ് വഹിച്ചത്.

ആലുവയിൽ ഇന്നലെയാണ് ക്രൂരമായി മർദനമേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയോട്ടിയിലും തലച്ചോറിലും പരിക്കുകയും ശരീരം ആസകാലം പൊള്ളൽ ഏറ്റ പാടുകളും തലയോട്ടിയിൽ പൊട്ടലും ഉണ്ടായിരുന്നു കുട്ടിക്ക്. ബംഗാൾ സ്വദേശിയായ ദമ്പതികളുടെ മകനാണ് ക്രൂര പീഡനത്തിന് ഇരയായത്. അമ്മയെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജർ ആക്കിയ ശേഷം റിമാന്റിൽ ചെയ്തു.

You might also like