വർക്കലയിൽ 16കാരിയെ നിരന്തരം ലൈംഗീക പീഡനത്തിന് ഇരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ..!!

42

തിരുവനന്തപുരം; വർക്കലയിൽ ആണ് പതിനാറ് വയസുള്ള പെണ്കുട്ടിയുടെ ശരീരം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിരന്തരമായി യുവാവ് ലൈംഗീക പീഢനത്തിന് ഇരയാക്കിയ കുട്ടി സങ്കടവും പീഡനവും സഹിക്കാൻ കഴിയാതെ ജനുവരി 20ന് ആണ് വീട്ടുമുറ്റത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. കേസിൽ കുട്ടിയെ നിരന്തരം പീഢനത്തിന് ഇര ആക്കിയിരുന്ന ഇരുപത്തിയെട്ട് വയസുള്ള യുവാവ് അഞ്ചുതെങ്ങു മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ജോണിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യ ആണെന്ന് ആദ്യം കരുതി ഇരുന്നത് എങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആണ് കുട്ടിയെ നിരന്തരം ലൈംഗീക പീഢനത്തിന് ഇരയാക്കിയ വിവരം പോലീസ് മനസിലാക്കിയത്.

തുടർന്നുള്ള അന്വേഷണത്തിൽ ആണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി വീട്ടുകാർ അറിയാതെ ഫോൺ വഴി പ്രണയം സ്ഥാപിച്ച ജോണ് കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുക ആയിരുന്നു.

മരിച്ച വിവരം അറിഞ്ഞ പ്രതി വർക്കലയിൽ നിന്നും കോഴിക്കോട്, ബേപ്പൂർ, മുനമ്പം എന്നിവിടങ്ങളിൽ മൽസ്യ ബന്ധന ബോട്ടുകളിൽ ജോലി ചെയ്തു വരുകയായിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ ഫോൺ നമ്പറുകൾ മാറി മാറി ഉപയോഗിച്ച് പ്രതി ഒളിവിൽ കഴിയുക ആയിരുന്നു.

തുടർന്ന് കന്യാകുമാരിയിലേക്ക് മാറിയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തിയത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, നിരന്തര ലൈംഗീക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ ഒ
കേസുകൾ പ്രതിക്ക് എതിരെ ചുമത്തി. വർക്കല എസ് ഐ ശ്യാംജി, എ എസ് ഐ സുനിൽ കുമാർ, എസ് പിഒമാരായ മുരളീധരൻ, മധുപാൽ, സിപിഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് അറസ്റ്റ്.