സിനിമയിൽ നായിക ആക്കാനുള്ള വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളത്തിലെ ഹിറ്റ് നിർമാതവിനെതിരെ മോഡൽ രംഗത്ത്..!!

45

സിനിമയിൽ നിന്നും മീ റ്റു വിവാദങ്ങൾ കൊഴുക്കുമ്പോൾ കേരളത്തിലെ പ്രമുഖ നിർമാതാവിന് എതിരെ ബലാത്സംഗം ചെയ്ത പരാതിയുമായി യുവ നടിയും മോഡലുമായ യുവതി പോലീസിൽ പരാതി നൽകി.

നാല് ദിവസങ്ങൾക്ക് മുന്പാണ് പാലാരിവട്ടം സ്വദേശിയായ യുവതി പോലീസിൽ പരാതി നൽകിയത്, എന്നാൽ കേസ് ഒതുക്കി തീർക്കാൻ ആണ് ആദ്യം ശ്രമങ്ങൾ നടന്നത് എന്നു നടി പറയുന്നു, പിന്നീട് വാർത്ത ഓണ്ലൈൻ മാധ്യമങ്ങളിൽ എത്തിയതോടെയാണ് നിര്മാതാക്കൾക്ക് എതിരെ പോലീസ് കേസ് എടുത്തത്.

ജോണി ജോണി എസ് പപ്പ എന്ന ചിത്രത്തിന്റെ കഥ എഴുതുന്ന സമയത്തു തിരക്കഥയുടെ വിവരണം നൽകാം എന്ന പേരിൽ കതൃക്കകടവിൽ ഉള്ള ഫ്ലാറ്റിൽ വിളിച്ചു വരുത്തിയാണ് തന്നെ പീഡിപ്പിച്ചത് എന്ന് നടി വ്യക്തമാക്കുന്നു. ക്രൂരമായി ആണ് തന്നെ ബലാത്സംഗം ചെയ്തത് എന്നും സംസം എന്ന ചിത്രത്തിൽ അഭിനയിപ്പിക്കാം എന്നുള്ള വാഗ്ദാനം നൽകിയിരുന്നത് എന്നും ഇത്രയും കാലമായി വാക്ക് പാലിക്കാത്തത്‌ കൊണ്ടാണ് പരാതി നൽകിയത് എന്നും നടി പറയുന്നു.