മോദിയെ തിരഞ്ഞെടുത്തത് ഏറ്റവും വലിയ തെറ്റ്; തിരുത്താൻ ഉള്ള അവസരം പാഴാക്കരുതെന്ന് ഖുശ്ബു..!!

31

രാഹുൽ ഗാന്ധിക്ക് വോട്ട് ചോദിച്ചു വയനാട്ടിൽ എത്തിയ നടിയും എ ഐ സി സി വക്താവും ആയ ഖുശ്ബു ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് പ്രസംഗം.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആണെന്നും അത് തിരിച്ചറിഞ്ഞു വോട്ട് ചെയ്യാൻ ഉള്ള തിരഞ്ഞെടുപ്പ് ആണ് എത്തിയിരിക്കുന്നത് എന്നും ഈ തിരഞ്ഞെടുപ്പിൽ സിപിഎം ഒരു എതിരാളി അല്ല എന്നും മത്സരം ബിജെപിയും കൊണ്ഗ്രെസ്സും തമ്മിൽ ആണെന്നും ഖുശ്ബു പറയുന്നു.

ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. എന്നാൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരം മാറ്റാൻ സമയമെടുക്കുമെന്നും ഖുശ്ബു പറഞ്ഞു. മോദിക്ക് വയനാട്ടിൽ മത്സരിക്കാൻ ഉള്ള ചങ്കുറപ്പ് ഉണ്ടോ എന്നും ഖുശ്ബു ചോദിച്ചു.

You might also like