ഇന്ത്യയിൽ ഇനി ടിക്ക് ടോക്ക് ഇല്ല; പ്ലെ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു..!!

41

രാജ്യത്തെ കുട്ടികളെയും യുവ തലമുറയേയും അടക്കം വഴി തെറ്റിക്കുന്നത് ചൈനീസ് ആപ്ലിക്കേഷൻ ടിക്ക് ടോക്ക് ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു.

ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾ ടിക്ക് ടോക്ക് ആപ്ലിക്കേഷന്റെ പ്രവർത്തനം രാജ്യത്ത് നിർത്തൽ ആക്കണം എന്നുള്ള ആവശ്യവുമായി രംഗത്ത് എത്തിയിരുന്നു.

ചൈനീസ് ഷോർട്ട് വിഡിയോ ആപ്ലിക്കേഷൻ ടിക് ടോക് അടിയന്തരമായി നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോടു മദ്രാസ് ഹൈക്കോടതിയാണ് ശക്തമായി ആവശ്യപ്പെട്ടത്. സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ആപ് നിരോധിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ടിക് ടോകിലെ ആഭാസ വിഡിയോകൾ പ്രദർശിപ്പിക്കുന്നതിന് മാധ്യമങ്ങൾക്കും ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.