വാശിയല്ല വലുത് കുട്ടിയുടെ ജീവൻ ആണ്, 15 ദിവസം പ്രായമുള്ള കുട്ടിയെ അമൃതയിൽ പ്രവേശിപ്പിച്ചു; കുട്ടിയുടെ ചികിത്സ ചിലവ് സർക്കാർ വഹിക്കും..!!

41

എറണാകുളം; ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ സംയോജിതമായ ഇടപെടൽ മൂലം, തിരുവനന്തപുരം ശ്രീചിത്രയിലേക്ക് റോഡ് മാർഗം കൊണ്ടുപോയിരുന്ന 15 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തും. രാവിലെ 11.15 ലോടെയാണ് കുട്ടിയുമായി ആംബുലൻസ് മംഗലാപുരത്ത് നിന്നും പുറപ്പെട്ടത്, 5 മണിക്കൂർ കൊണ്ടാണ് വാഹനം കൊച്ചിയിൽ എത്തിയത്. സാനിയ മിത്താഹ് ദമ്പതികളുടെ കുട്ടിയാണ്.

ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെ നേതൃത്വത്തിൽ ആണ് കുട്ടിയെ തിരുവനന്തപുരതേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നത്. എന്നാൽ, അമൃതയിൽ പ്രവേശിപ്പിച്ച തീരുമാനത്തെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം എതിർത്തു എന്നാണ് അറിയാൻ കഴിയുന്നത്.

എന്നാൽ മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാതെ അമൃതയിൽ തന്നെ ചികിത്സക്ക് വിദേധേമാക്കിയത്.

ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,

മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ കൊച്ചി അമൃത ഇൻസ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും പ്രധാനമാണ്. അതിനാൽ തന്നെ ഇത്രയും ദൂരം യാത്ര ചെയ്ത് ശ്രീചിത്രയിൽ കൊണ്ടു വരുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയിൽ പ്രവേശിപ്പിക്കാൻ തീരുമാനമെടുത്തത്. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതി വഴി പൂര്‍ണമായും സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്.

കുട്ടിയുടെ ബന്ധുക്കളുമായും അമൃത ആശുപത്രിയുമായും സംസാരിച്ചിരുന്നു. കുട്ടിക്കാവശ്യമായ ചികിത്സാ സൗകര്യം അമൃതയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അമൃതയിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്.

മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു വന്ന 15 ദിവസം മാത്രം പ്രായമുള്ള…

Posted by K K Shailaja Teacher on Tuesday, 16 April 2019