ഞാൻ രാഖിയെ ഇല്ലാതെയാക്കിയില്ല, എന്നെക്കാൾ അഞ്ച് വയസ്സ് കൂടുതൽ, എന്തിന് ഇങ്ങനെ ചെയിത് എന്റെ ജോലി നഷ്ടപ്പെടുത്തണം; അഖിലേഷിന്റെ വാക്കുകൾ ഇങ്ങനെ..!!

78

അമ്പൂരിൽ രാഖിയെ കാമുകനായ സൈനികൻ വകവരുത്തിയ സംഭവത്തിൽ നിർണായകമായ പല തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി എങ്കിൽ കൂടിയും താൻ അങ്ങനെ ഒന്നും ചെയിതട്ടില്ല എന്ന നിലാപാടിൽ ആണ് പ്രധാന പ്രതികളിൽ ഒരാളും രാഖിയുടെ കാമുകനുമായ അഖിലേഷ്. തനിക്ക് അവളെ ഇല്ലാതാക്കേണ്ട ആവശ്യമേ ഇല്ല എന്നാണ് അഖിൽ പറയുന്നത്.

”രാഖിയെ ജൂൺ 21ന് കണ്ടിരുന്നു. രാഖി(31) ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് വക വരുത്താൻ ആയിരുന്നു എങ്കിൽ ഇതിനു മുമ്പേ കഴിയുമായിരുന്നു. അവളെ ഇല്ലാതാക്കി പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽ കിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ചു ഡൽഹിയിൽ എത്തി. 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയിതുവെന്നും അഖില്‍ പറയുന്നു.

അഖിൽ നിരവധി തവണ വീട്ടിലേക്ക് വിളിക്കുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയിതിട്ടുണ്ട്, അതേസമയം തനിക്ക് അവധി ലഭിച്ചു എന്നും ഉടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജർ ആകും എന്നും അഖിലേഷ് നായർ പറയുന്നു.

അമ്പൂരിൽ കാമുകിയായ യുവതിയെ സൈനികനായ കാമുകൻ വകവരുത്തിയ സംഭവത്തിൽ കേസിലെ പ്രധാന പ്രതിയായ അഖിലേഷും രാഖിയും ഭാര്യയും ഭർത്താവും ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇരുവരും എറണാകുളത്ത് ഒരു പ്രമുഖ അമ്പലത്തിൽ വെച്ചാണ് വിവാഹിതർ ആയത്. രാഖി എറണാകുളത്ത് ഒരു പ്രസ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. ഇവരും കഴിഞ്ഞ നാല് മാസങ്ങളായി ഒന്നിച്ച് ജീവിച്ചു വരുകയായിരുന്നു.

അഖിലിലിന്റെ മറ്റൊരു വിവാഹ ആലോചന നടത്തുകയും തുടർന്ന് വിവാഹ നിശ്ചയം വരെ കാര്യങ്ങൾ എത്തുകയും ചെയിതു. ഇതാണ് രാഖിയും അഖിലും തമ്മിൽ വഴക്ക് ഉണ്ടാവാൻ ഉള്ള കാരണം. തുടർന്ന് ഒത്ത് തീർപ്പാക്കാൻ വേണ്ടിയാണ് അഖിലേഷ് രാഖിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്, കാറിൽ വെച്ചായിരുന്നു കഴുത്ത് മുറുക്കി ബോധരഹിതയാക്കിയത്. ഇത് ചെയിതത് സഹോദരൻ രാഹുൽ ആയിരുന്നു. തുടർന്നാണ് വീണ്ടും കുരിക്കി അഖിലേഷ് രാഖിയെ അവസാനിച്ചത്.

തുടർന്ന് രാഖിയുടെ വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞ ഇരുവരും കുഴി ഉണ്ടാക്കി അതിൽ ഇടുക ആയിരുന്നു, വ്യക്തമായ പദ്ധതിയിൽ കൂടിയാണ് സംഭവങ്ങൾ നടത്തിയത്. എന്നാൽ താൻ രാഖിയെ അന്നേ ദിവസം കണ്ടിരുന്നു എന്നും എന്നാൽ രാഖിയുടെ മരണത്തിൽ തനിക്ക് പങ്കില്ല എന്നുമാണ് അഖിലേഷ് മാധ്യമങ്ങൾക്ക് ഫോണിൽ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇരുവരും വിവാഹിതർ ആണെന്ന് ഉള്ള കാര്യങ്ങൾ ഒന്നും അഖിൽ പറഞ്ഞിരുന്നില്ല.

ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്, തുടർന്ന് ഇരുവരും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. തുടർന്നാണ് യുവാവ് മറ്റൊരു യുവതിയുമായി അടുപ്പം ഉണ്ടാകുന്നതും തുടർന്നാണ് ഇരുവരും തമ്മിൽ കടുത്ത വഴുക്കുകൾ ഉണ്ടാവുന്നത്. അഖിലേഷും സഹോദരൻ രാഹുലും ചേർന്നാണ് യുവതിയെ വകവരുത്തിയത്, കഴുത്തിൽ കയർ മുറക്കി രാഖിയെ ഇല്ലാതെയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ അഖിലേഷ് ഇതുവരെ നടത്തിയ വാദങ്ങൾ പൊള്ളയാണ് എന്നാണ് തെളിയിക്കുന്നത്. ഒരു മാസം മുമ്പ് കാണാതായ രാഖിയെ കഴിഞ്ഞ ദിവസം ആയിരുന്നു കാമുകനായ അഖിലേഷിന്റെ പറമ്പിൽ നിന്നും കണ്ടെത്തിയത്. അഖിലേഷിനെ കണ്ടെത്താൻ പോലീസ് സംഘം ഡൽഹിയിലേക്ക് തിരിക്കും. അതേ സമയം രണ്ട് ദിവസത്തിന് അകം അഖിലേഷ് കീഴടങ്ങും എന്നാണ് അഖിലിന്റെ അച്ഛൻ പറയുന്നത്. സാഹോദരൻ രാഹുൽ കീഴടങ്ങി എന്നു അച്ഛൻ പറഞ്ഞു എങ്കിൽ കൂടിയും ഉദ്യോഗസ്ഥർ ആ വിവരം നിഷേധിക്കുകയായിരുന്നു. സമഗ്രമായ അന്വേഷണം വേണം എന്നാണ് അമ്പൂരിലെ നാട്ടുകാർ പറയുന്നത്. സംഭവത്തിൽ അഖിലേഷിന്റെ ബന്ധുക്കൾക്കും ബന്ധം ഉണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്.

You might also like