ഒക്ടോബർ അഞ്ചിന് ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫ്..!!

14

നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഹർത്താൽ. ഒക്ടോബർ അഞ്ചിന് ആണ് യുഡിഎഫ് ഹർത്താൽ പ്രഖാപിച്ചിരിക്കുന്നത്.

മൈസൂരു – കോഴിക്കോട് ദേശീയ പാതയിലെ രാത്രി യാത്ര നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വയനാട് ജില്ലയിൽ മാത്രം ആയിരിക്കും ഹർത്താൽ.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹർത്താൽ നടത്തുന്ന പാർട്ടി ഉണ്ടാക്കുന്ന നാശ നഷ്ടങ്ങൾ പാർട്ടി തന്നെ തീർപ്പ് കൽപ്പിക്കേണ്ടി വരും. പാർട്ടി നേതാക്കളെ പ്രതി ചേർത്ത കേസും ഫയൽ ചെയ്യും.